kim-jong-un

ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ നിരന്തരം വില്ലനായെത്തുന്ന ഒരു കഥാപാത്രമുണ്ട്. ബ്ലോഫെൽഡ്. ജെയിംസ് ബോണ്ട് വില്ലന്മാരിൽ ഏറ്റവും പ്രശസ്തനും ബ്ലോഫെൽഡ് തന്നെ. തന്റെ ഓമനയായ പൂച്ചയെ ഒരു മടിയും കൂടാതെ മാംസംതീനി മീനുകൾക്ക് ഇട്ടുകൊടുത്തുകൊണ്ടാണ് ബ്ലോഫെൽഡ് 'ഫ്രം റഷ്യ വിത്ത് ലവ്' എന്ന ചിത്രത്തിലൂടെ ബോണ്ട് വില്ലനായി രംഗപ്രവേശം ചെയ്തത്. ബ്ലോഫെൽഡിനെ യഥാർത്ഥ ജീവിതത്തിൽ ഏറെക്കുറെ അതേപോലെ തന്നെ അനുകരിക്കുകയാണ് മറ്റൊരാൾ. വടക്കൻ കൊറിയയുടെ ഭരണാധികാരിയും, സ്വന്തം ജനങ്ങളുടെ തന്നെ പേടിസ്വപ്നവുമായ കിം ജോംഗ് ഉൻ.

തനിക്കെതിരെ വിപ്ലവം നയിക്കാൻ പദ്ധതിയിട്ട തന്റെ സൈന്യാധിപനെ കൊലയാളി മത്സ്യങ്ങൾക്ക് ഇട്ടുകൊടുത്തുകൊണ്ട് വീണ്ടും വാർത്തയിൽ നിറയുകയാണ് കിമ്മും അയാളുടെ ക്രൂരതകളും. റിയോങ് സോങിലുള്ള തന്റെ രാജകൊട്ടാരങ്ങളിൽ ഒന്നിൽ വച്ചാണ് കിം സൈന്യാധിപനെ ഈവിധത്തിൽ വകവരുത്തുന്നത്. എതിരാളികളെ കൊല്ലാൻ പഴയ മാർഗങ്ങൾ ഒന്നും ഉപയോഗിക്കാൻ പാടില്ലെന്നുള്ള അയാളുടെ ഉത്തരവ് സ്വീകരിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് പുത്തൻ ആശയത്തിനായി ജെയിംസ് ബോണ്ട് ചിത്രം കണ്ടത്. അങ്ങനെ തങ്ങളുടെ ഭരണാധികാരിയെ സന്തോഷിപ്പിക്കാനാണ് കൂർത്ത പല്ലുകളുള്ള പിരാനകൾ നിറഞ്ഞ ഭീമൻ ടാങ്ക് ഇവർ നിർമ്മിച്ചു.

മീനുകളെ ആകർഷിക്കാനായി ഇരയുടെ വയറും കൈകളും കത്തി വച്ച് കീറിയ ശേഷമാണ് ഇവർ അയാളെ ടാങ്കിലേക്ക് എറിഞ്ഞത്. ചോരയുടെ ഗന്ധം കിട്ടിയ പിരാനകൾ നിമിഷനേരം കൊണ്ട് ഇയാളെ കടിച്ച് കീറി അസ്ഥികൂടം മാത്രം അവശേഷിപ്പിച്ചു. ഈ ആവശ്യത്തിനായി മാത്രം ബ്രസീലിൽ നിന്നും കൂർത്ത പല്ലുകളുള്ള പിരാനകളെ കിം ഇറക്കുമതി ചെയ്യുകയായിരുന്നു. നൂറുകണക്കിന് പിരാനകളാണ് ഒരേസമയും കിമ്മിന്റെ സൈന്യാധിപനെ ആക്രമിച്ചത്.

സത്യം പറഞ്ഞാൽ നല്ല അസ്സൽ 'സൈക്കോ'യാണ് കിം ജോംഗ് ഉൻ. തന്റെ എതിരാളികളുടെയും തനിക്കെതിരെ വിരൽ ചൂണ്ടുന്നവരുടേയും ജീവനെടുക്കാൻ വ്യത്യസ്തമായ വഴികളാണ് എപ്പോഴും ഈ ഏകാധിപതി തേടുക. ആന്റി ടാങ്ക് ഗൺ ഉപയോഗിച്ച് ശത്രുക്കളെ ചിന്നി ചിതറിപ്പിക്കുക, ജീവനോടെ കടുവയ്ക്ക് തിന്നാൻ ഇട്ടുകൊടുക്കുക. ഫ്ളെയിം ത്രോവർ ഗണ്ണുകൾ കൊണ്ട് തീവച്ച് നശിപ്പിക്കുക, തലവെട്ടുക, ഇങ്ങനെ പലപല മാർഗങ്ങൾ.

കിം അധികാരത്തിൽ വന്ന ശേഷം പതിനാറോളം ഉദ്യോഗസ്ഥരെ വ്യത്യസ്ത മാർഗത്തിൽ കൊന്നൊടുക്കി എന്നാണ് കണക്കുകൾ. തന്റെ സൈന്യത്തിന്റെ തലവൻ, ദേശീയ ബാങ്കിന്റെ ഗവർണർ, തന്റെ ക്യൂബൻ, മലേഷ്യൻ അംബാസഡർമാർ എന്നിവരെ കിം ക്രൂരമായി കൊന്നൊടുക്കി. ഇതുകൂടാതെ നൂറോളം ജനങ്ങളെയും വെവ്വേറെയായി, വ്യത്യസ്ത രീതികളിൽ കിം ഇല്ലാതാക്കിയിട്ടുണ്ട്.

2016ൽ കിമ്മിനോട് ആവശ്യത്തിന് ബഹുമാനം കാണിക്കാതിരുന്ന വിദ്യാഭ്യാസമന്ത്രി ഫയറിംഗ് സ്‌ക്വഡിന്റെ വെടിയേറ്റാണ് അന്ത്യശ്വാസം വലിച്ചത്. ഇത്തരത്തിൽ ക്രൂരമായി എതിരാളികളെ തകർക്കുന്ന കിം, തന്നെ എല്ലാവരും ഭയപ്പെടണം എന്ന സന്ദേശമാണ് നൽകാൻ ആഗ്രഹിക്കുന്നത്. ഒരിക്കൽ താൻ പ്രസംഗിക്കുമ്പോൾ വേണ്ടത്ര ഉറക്കെ കയ്യടിക്കാതിരുന്ന കുടുംബാംഗങ്ങളെ നിഷ്കരുണം കിം വധിച്ചുകളഞ്ഞു. ഇത് കിമ്മിന്റെ 'സൈക്കോ അവസ്ഥാന്തരങ്ങളുടെ' ഒരു ഉദാഹരണം മാത്രമേ ആകുന്നുള്ളൂ എന്നാണ് വിലയിരുത്തൽ.