padmaja-venugopal

നിയമസഭാംഗമായിരുന്ന കെ.മുരളീധരൻ എം.പിയായതോടെ വട്ടിയൂർക്കാവ് നിയമസഭ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിലാകെ യു.ഡി.എഫ് തരംഗം അലയടിച്ചതോടെ ഉപതിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥി കുപ്പായം തുന്നി നിരവധി പേരാണ് പാർട്ടിയിൽ കാത്തിരിക്കുന്നത്. എന്നാൽ വട്ടിയൂർക്കാവിൽ ഏറെ സാദ്ധ്യത കൽപ്പിക്കുന്നത് പദ്മജ വേണുഗോപാലിന്റെ പേരാണ്. കെ.മുരളീധരന്റെ നിലപാടാവും ഇവിടെ നിർണായകമെന്നതിനാലാണ് ഏറെപ്പേരും പദ്മജ സ്ഥാനാർത്ഥിയാവുമെന്ന് കണക്ക് കൂട്ടുന്നത്. എന്നാൽ രാഷ്ട്രീയ ചർച്ചകൾ വാനോളം ഉയരവേ തന്റെ അഭിപ്രായം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്ക് വയ്ക്കുകയാണ് ലീഡറുടെ പ്രിയപുത്രിയായ പദ്മജ വേണുഗോപാൽ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമ്മുടെ മാധ്യമങ്ങൾക്കു ഒരു സ്വഭാവമുണ്ട് .നമ്മൾ മനസ്സിൽ പോലും ആലോചിക്കാത്ത കാര്യങ്ങൾ പറഞ്ഞു കളയും.ഒരു ആൾ നമ്മളോട് പാർട്ടി പറഞ്ഞാൽ മത്സരിക്കുമോ എന്ന് ചോദിച്ചാൽ എനിക്ക് പറ്റില്ല എന്ന് പറയാൻ എനിക്ക് ഒരു പ്രവർത്തക എന്ന നിലയിൽ പറ്റില്ല.അതിൽ കൂടുതൽ ഒന്നും ഇതിൽ കാണണ്ട .എനിക്ക് ഫേസ് ബുക്കിലും വഹട്സപ്പിലും കണ്ട വിവരങ്ങൾ അല്ലാതെ ഒന്നും അറിയില്ല.അത് കൊണ്ട് ദയവു ചെയ്തു എന്റെ പേര് വെറുതെ വലിച്ചിഴക്കരുത് .പാർട്ടി ആവശ്യപ്പെട്ടാൽ പേടിച്ചു ഓടി പോകുന്ന ആളുമല്ല ഞാൻ, ഞാൻ ഒന്നും ആവശ്യപെട്ടിട്ടില്ല .പലരും അവരുടെ ഇഷ്ടം അനുസരിച്ചു ഒരോ പോസ്റ്റ് ഇടുന്നുണ്ട്.നെഗറ്റീവും പോസിറ്റീവും ഒരു പോലെ എടുക്കുന്ന ഒരാളാണ് ഞാൻ .ഇപ്പോൾ ത്രിശൂർ കേന്ദ്രികരിച്ചാണ് എന്റെ പ്രവർത്തനം .തൃശ്ശൂരിൽ ജനിച്ചു തിരുവനന്തപുരത്തു വളർന്നു കൊച്ചിയിൽ വിവാഹം കഴിച്ചു ജീവിക്കുന്ന ഒരു ആളാണ് ഞാൻ, കണ്ണൂർ ആണ് ഞങ്ങളുടെ തറവാട് .അപ്പോൾ എവിടെയാണ് സ്വന്തം സ്ഥലം എന്ന് ചോദിച്ചാൽ കേരളം എന്ന് പറയേണ്ടി വരും .ബന്ധുക്കൾ ആരാണെന്നു ചോദിച്ചാൽ ഞങ്ങളെ സ്‌നേഹിക്കുന്ന ജാതി മത വ്യ്ത്യാസമില്ലാതെ എല്ലാവരും ബന്ധുക്കളും സുഹൃത്തുക്കളും ആണെന്ന് പറയേണ്ടി വരും.അങ്ങിനെ വരുമ്പോൾ ഏറ്റവുമധികം സ്‌നേഹം ഞങ്ങൾക്ക് കിട്ടിയ ഞങ്ങൾ ഭാഗ്യവാന്മാരല്ലേ?ഒറ്റ അപേക്ഷ മാത്രമേ ഉള്ളു, എന്നും ഈ സ്‌നേഹം ഞങ്ങളോട് ഉണ്ടാകണം .. ഞങ്ങൾ എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും .എന്തൊക്കെ സംഭവിച്ചാലും എന്റെ മരണനം വരെ ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിനോടൊപ്പം