yuvaraj-singh

തിരുവനന്തപുരം: അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്ന്‌ യുവരാജ്‌ സിംഗിന്റെ വിരമിക്കൽ തീരുമാനം ക്രിക്കറ്റ്‌ ആരാധകരെ ഏറെ വേദനിപ്പിക്കുന്നതെന്ന് മന്ത്രി ഇ.പി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റി‌ലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. "ഇന്ത്യൻ ക്രിക്കറ്റിന്‌ ഏറെ സംഭാവനകൾ നൽകിയ ഒരു കരിയറിനാണ്‌ ഇവിടെ വിരാമമായത്‌. 2007 ൽ ട്വിന്റി‐20 ലോകകപ്പും 2011 ൽ ഏകദിന ലോകകപ്പും നേടിയ ടീമിൽ അംഗമായിരുന്നു.

ലോകകപ്പിലെ താരമെന്ന പുരസ്‌കാരം നേടിയ യുവരാജിന്റെ മികവിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ ഉന്നതനിലവാരം പുലർത്തിയ അപൂർവതാരങ്ങളിൽ ഒരാളായിരുന്നു. കളിക്കളത്തിൽ ഈ താരത്തിന്റെ സാന്നിധ്യം സഹകളിക്കാർക്ക്‌ വലിയ പ്രചോദനമായിരുന്നു"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ്‌ യുവ്‌രാജ്‌ സിങ്ങ്‌. അന്താരാഷ്‌ട്ര ക്രിക്കറ്റിൽനിന്ന്‌ വിരമിക്കാനുള്ള യുവ്‌രാജിന്റെ തീരുമാനം ക്രിക്കറ്റ്‌ ആരാധകരെ ഏറെ വേദനിപ്പിക്കുന്നതാണ്‌. ഇന്ത്യൻ ക്രിക്കറ്റിന്‌ ഏറെ സംഭാവനകൾ നൽകിയ ഒരു കരിയറിനാണ്‌ ഇവിടെ വിരാമമായത്‌. 2007 ൽ ട്വിന്റി‐20 ലോകകപ്പും 2011 ൽ ഏകദിന ലോകകപ്പും നേടിയ ടീമിൽ അംഗമായിരുന്നു. ലോകകപ്പിലെ താരമെന്ന പുരസ്‌കാരം നേടിയ യുവരാജിന്റെ മികവിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെ ഉന്നതനിലവാരം പുലർത്തിയ അപൂർവതാരങ്ങളിൽ ഒരാളായിരുന്നു.

കളിക്കളത്തിൽ ഈ താരത്തിന്റെ സാന്നിധ്യം സഹകളിക്കാർക്ക്‌ വലിയ പ്രചോദനമായിരുന്നു. ഇടക്കാലത്ത്‌ കാൻസർ രോഗത്തെ തുടർന്ന്‌ കളിയിൽനിന്നു വിട്ടുനിന്ന യുവ്‌രാജ്‌ ശക്തമായി തിരിച്ചുവന്നു. ഭാവിയിൽ കാൻസർ പ്രതിരോധ പ്രവർത്തനങ്ങളുമായി സജീവമാകുമെന്ന്‌ വിടവാങ്ങൽ ചടങ്ങിൽ യുവ്‌രാജ്‌ പറഞ്ഞു. ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങളിലും ക്രിക്കറ്റുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലും യുവരാജ്‌ സജീവമാകുമെന്ന്‌ പ്രതീക്ഷിക്കാം. അദ്ദേഹത്തിന്‌ എല്ലാ ആശംസകളും നേരുന്നു.