kathua-case

2018 ജനുവരി 10: കാശ്മീരിലെ കത്‌വയിലെ രസാന ഗ്രാമം. കുതിരയെ തീറ്റാനായി വീടിനു സമീപത്തെ വനത്തിലേക്ക് 8 വയസുകാരി പോകുന്നു. വൈകിട്ട് കുതിര മാത്രം തിരികെയെത്തുന്നു.
ജനുവരി 12: മകളെ തെരഞ്ഞ് കാണാതായതോടെ കുടുംബം പൊലീസിൽ പരാതിപ്പെടുന്നു.
ജനുവരി 17: പെൺകുട്ടിയുടെ മൃതശരീരം വനത്തിനുള്ളിൽ കണ്ടെത്തുന്നു.
ജനുവരി 18: പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് . കുട്ടിയുടെ തല കരിങ്കല്ല് ഉപയോഗിച്ച് തകർത്തിരുന്നു.

ജനുവരി 19: കേസിൽ ആദ്യത്തെ അറസ്റ്റ്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജയിലിലേക്ക് മാറ്റി.

ജനുവരി 23: ക്രൈംബ്രാഞ്ച് എ.എസ്.പി നാവീത് പീർസാദയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു
മാർച്ച് 03: കേസിലെ പ്രധാന പ്രതി സാഞ്ചിറാം കീഴടങ്ങുന്നു
മാർച്ച് 21: കേസിൽ 8 പേർ അറസ്റ്റിലായി

ഏപ്രിൽ 4: തട്ടിക്കൊണ്ടുപോയി അമ്പലത്തിൽ പാർപ്പിച്ച പെൺകുട്ടിയെ മയക്കുമരുന്നു നൽകി കൂട്ടബലാത്സംഗം ചെയ്ത ശേഷം കല്ലുപയോഗിച്ച് തലയ്ക്കടിച്ചു കൊന്നതായി അന്വേഷണത്തിൽ കണ്ടെത്തി

ഏപ്രിൽ 10: കേസിന്റെ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ കത്‌വ കോടതിയിൽ വച്ച് ഒരു സംഘം അഭിഭാഷകർ തടയുന്നു.

ഏപ്രിൽ 11: രാജ്യമെങ്ങും പ്രതിഷേധം. കേസ് അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു.
ഏപ്രിൽ 13: പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വിഷയത്തിൽ പ്രതികരിച്ചു. സംഭവത്തെ അപലപിക്കുന്നു. പ്രതികളെ അനുകൂലിച്ച് റാലിയിൽ പങ്കെടുത്ത ബി.ജെ.പി മന്ത്രിമാർ രാജിവയ്ക്കുന്നു.
ഏപ്രിൽ 14: യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് സംഭവത്തെ അപലപിക്കുന്നു.
ഏപ്രിൽ 16: കത്‌വ കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങി
ഏപ്രിൽ 18: പെൺകുട്ടിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് 10 ലക്ഷം രൂപ പിഴയടയ്ക്കാൻ കോടതി വിവിധ മാദ്ധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെടുന്നു
മേയ് 7: കേസിന്റെ വിചാരണ കാശ്മീരിന് പുറത്തേക്ക് മാറ്റുന്നു. പഞ്ചാബിലെ പത്താൻകോട്ടുള്ള അതിവേഗ കോടതിയിലേക്ക് കേസ് മാറ്റുന്നു.
ജൂൺ 3: 114 സാക്ഷികളെ വിസ്തരിച്ച കേസ് വിധി പറയാനായി ജൂൺ 10 ലേക്ക് മാറ്റുന്നു.