നടി സമീറ റെഡ്ഡിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വെെറലായിക്കൊണ്ടിരിക്കുന്നത്. നിറവയറിൽ നിൽക്കുന്ന ഗ്ലാമർ ചിത്രങ്ങളാണ് നടി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചിരുന്നത്. നേരത്തെ ബോഡി ഷെയിമിങ്ങിന്റെ പേരിൽ താരം ആക്ഷേപത്തിനിരയായിരുന്നു. ഗർഭിണിയായതിന് ശേഷം ശരീരഭാരം കൂടിയതിനാണ് ആരാധകർ സമീറക്കെതിരെ രംഗത്തെത്തിയത്.
ഇതിനെതിരെ ശക്തമായ മറുപടിയായി ചിത്രം പങ്കുവച്ചാണ് താരം രംഗത്തെത്തിയത്. ബിക്കിനി ധരിച്ചു നിറവയറുമായി നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രമാമിലാണ് പങ്കുവച്ചത്. ചിത്രത്തിന് താഴെ ‘ആഴമില്ലാത്തിടത്ത് നീന്തുന്നവർക്ക് അറിയാൻ പാകത്തിന് ആഴമുള്ള ആത്മാവായിരുന്നു അവളുടേത്. ഞാനെന്റെ നിറവയർ ആസ്വദിക്കുന്നതിൽ, അസഹിഷ്ണുത കാണിക്കുന്നവർക്കുള്ള മറുപടിയാണിത്’. സമീറ കുറിച്ചു.
അക്ഷേപിക്കുന്നവർക്കെതിരെയുള്ള ശക്തമായ മറുപടിയാണെന്ന് വ്യക്തമാക്കി പിന്തുണയുമായി നിരവധി ആരാധകരും രംഗത്തെത്തി. സമീറയ്ക്ക് മൂന്ന് വയസ് പ്രായമായ മകനുണ്ട്. 2014 ൽ വ്യവസായിയായ ആകാഷ് വർധെയാണ് സമീറ വിവാഹം കഴിച്ചത്.