ഗുവാഹത്തി: സാംസ്കാരിക പരിപാടിക്കിടെ അഞ്ഞൂറോളം വരുന്ന പുരുഷൻമാർ സത്രീകളുടെ വസ്ത്രം ഉരിയാൻ ശ്രമിച്ചു. പരിപാടിയിൽ നൃത്തം ചെയ്യാനെത്തിയ സ്ത്രീകളുടെ വസ്ത്രമാണ് പുരുഷൻമാർ ബലമായി ഉരിയാൻ ശ്രമിച്ചത്. ആസാമിലെ കാമരൂപ് ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം. സംഭവത്തെ തുടർന്ന് രണ്ട് പേരെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, നഗ്ന നൃത്തമുണ്ടെന്ന് പറഞ്ഞ് വൻ തുകയ്ക്കാണ് സംഘാടകർ പരിപാടിയുടെ ടിക്കറ്റ് വിറ്റതെന്നാണ് റിപ്പോർട്ട്. നഗ്നനൃത്തം കാണാൻ എത്തിയവർ കബളിപ്പിക്കപ്പെട്ടു എന്ന് മനസിലായതോടെ നർത്തകിമാരുടെ വസ്ത്രം ഉരിയാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിനിടെ നർത്തകിമാർ ഒടി രക്ഷപ്പെട്ടു. തുടർന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.
നഗ്നനൃത്തമുണ്ടന്ന് പ്രചരിപ്പിച്ച് ടിക്കറ്റ് വിറ്റ പരിപാടിയുടെ നടത്തിപ്പുകാരൻ ഒളിവിലാണെന്നാണ് റിപ്പോർട്ടുകൾ. നഗ്നരായി നൃത്തം ചെയ്യാൻ ആവശ്യപ്പെട്ട് കാണികൾ ബഹളം വച്ചതായും തങ്ങളുടെ വാഹനങ്ങൾ തല്ലിത്തകർത്തതായും നർത്തകിമാർ നൽകിയ പരാതിയിൽ പറയുന്നു. പശ്ചിമബംഗാളിൽ നിന്നും എത്തിയവരാണിവർ. പരിപാടിയുടെ സംഘാടകർക്കും നർത്തകിമാരെ ആക്രമിക്കാൻ ശ്രമിച്ചവർക്കും വേണ്ടി പൊലീസ് അന്വേഷണം തുടരുകയാണ്.