chris-hemsworth

ഹോളിവു‌‌ഡിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരമാണ് ക്രിസ് ഹെംസ്വർത്ത്. അവഞ്ചേഴ്സിലെ തോർ എന്ന കഥാപാത്രത്തിലൂടെ സൂപ്പർതാര പദവിയിലെത്തിയ നടനാണ് ക്രിസ്. തന്റെ മകൾക്ക് ഇന്ത്യയെന്ന് പേരിട്ടത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയാണ് ക്രിസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

'തന്റെ ഭാര്യ എൽസ പാട്കെ ഇടയ്ക്കിടെ ഇന്ത്യയിൽ വരാറുണ്ട്. ഇന്ത്യയേയും അവിടുത്തെ ജനങ്ങളേയും ഏറെ ഇഷ്ടപ്പെടുന്നു. അവിടെ ചിത്രീകരണ സമയത്ത് ദിവസേന ആയിത്തോളം പേരാണ് കാണാൻ വന്നിരുന്നത്. ഇതെന്റെ ജീവിതത്തിൽ മുമ്പെങ്ങും കണ്ടിട്ടില്ലാത്തതാണെന്നും ഒരോ ഷോട്ട് കഴിയുമ്പോഴും ജനങ്ങളുടെ നിറഞ്ഞ കെെയ്യടിയാണ് ലഭിച്ചതെന്നും ക്രിസ് പറഞ്ഞു. മകൾക്ക് ഇന്ത്യയെന്ന് പേരിടാൻ തീരുമാനിച്ചപ്പോൾ മറിച്ചൊന്നും എനിക്ക് ആലോചിക്കേണ്ടതായി വന്നില്ല ക്രിസ് പറഞ്ഞു.

ഭാവിയിൽ മക്കളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും ക്രിസ് കൂട്ടിച്ചേർത്തു. ഇന്ത്യ റോസ് എന്ന മകളെ കൂടാതെ സാഷ, ട്രിസ്റ്റൺ എന്നീ ഇരട്ട ആൺകുട്ടികളും ക്രിസ്- എൽസ ദമ്പതികള്‍ക്കുണ്ട്. അതേസമയം മെൻ ഇൻ ബ്ലാക്ക് ഇന്ത്യൻ ഭാഷകളിൽ ജൂണ്‍ 14- ന് തിയേറ്ററുകളിലെത്തുന്നതിന്റെ സന്തോഷത്തിലാണ് താരം.