k-vasuki-ias

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടർ കെ. വാസുകി അവധിയിൽ പ്രവേശിച്ചു. ആറ് മാസത്തേക്ക് അവധിയിൽ പ്രവേശിച്ചിരിക്കുന്നതായി വാസുകി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. വാസുകിക്ക് പകരം എ.ഡി.എം. വിനോദിനാണ് പകരം ചുമതല. തന്റെ പ്രവർത്തനത്തിന് പിന്തുണ നൽകിയ തിരുവനന്തപുരത്തെ ജനങ്ങളോട് സ്നേഹമുണ്ടെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

തനിക്ക് അവധി അനുവദിച്ച സർക്കാരിന് നന്ദി അറിയിക്കാനും കളക്ടർ മറന്നില്ല. തികച്ചും വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ആറുമാസത്തെ നീണ്ട അവധിയിൽ പ്രവേശിക്കുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി അവധിക്ക് അപേക്ഷിച്ചിരുന്നു. മികച്ച സേവനം നടത്തിയെന്നാണ് വിശ്വസിക്കുന്നതെന്നും എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വാസുകി അഭ്യർത്ഥിക്കുന്നു.