ശംഭു പുരുഷോത്തമൻ രചനയും സംവിധാനവും നിർവഹിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എഴുപുന്നയിൽ ആരംഭിച്ചു.ഇന്ദ്രജിത്തിന് പകരം വിനയ് ഫോർട്ടാണ് നായകൻ.ഡേറ്റ് പ്രശ്നം മൂലമാണ് ഇന്ദ്രജിത്തിനെ മാറ്റിയത്.സൈജു കുറുപ്പിന് നിശ്ചയിച്ച വേഷത്തിൽ ടിനി ടോം എത്തുന്നു . സ്രിൻഡയും അനുമോളുമാണ് നായികമാർ. അലൻസിയറാണ് മറ്റൊരു പ്രധാന താരം.
ഒരു ചെറിയ ഇടവേളക്കുശേഷം സ്രിൻഡ വീണ്ടും നായികയാവുകയാണ്. കുട്ടൻ പിള്ളയുടെ ശിവരാത്രിയിലാണ് ഒടുവിൽ അഭിനയിച്ചത്.സ്പൈർ പ്രൊഡക് ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ നിർമ്മിക്കുന്ന പാപം ചെയ്യാത്തവർ കല്ലെറിയട്ടെ സാമൂഹ്യ ആക്ഷേപ ചിത്രമായാണ് ഒരുങ്ങുന്നത്.ജോമോൻ തോമസാണ് ദൃശ്യങ്ങൾ പകർത്തുന്നത്.പ്രശാന്ത് പിള്ളയാണ് സംഗീതം .ഒരു മാസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്തിട്ടുള്ളത്.വെടിവഴിപാടാണ് ശംഭു പുരുഷോത്തമന്റെ ആദ്യ സിനിമ.