രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന കറിവേപ്പില ഹൃദയം, കരൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തും. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്ന കറിവേപ്പില കൊളസ്ട്രോൾ നിലയും താഴ്ത്തുന്നു. കൊളസ്ട്രോൾ ഉള്ളവർ ഒരുപിടി കറിവേപ്പില ചേർത്ത് തിളപ്പിച്ച വെള്ളം മൂന്നുനേരം കുടിക്കുക. കറിവേപ്പില അരച്ച് കഴിക്കുന്നതും ഫലപ്രദമാണ്.
കരളിന്റെ ആരോഗ്യം സംരക്ഷിക്കാൻ കറിവേപ്പില അത്യുത്തമമാണ്. കരൾ രോഗസാദ്ധ്യതയുള്ളവർ കറിവേപ്പില സ്ഥിരം കഴിക്കുക. കരളിനുണ്ടാകുന്ന രോഗഭീഷണിയെ ഇത് പ്രതിരോധിക്കും. കറിവേപ്പില അരച്ച് മോരിൽ കലക്കി കുടിച്ചാൽ വയറിനുണ്ടാകുന്ന അസ്വസ്ഥതകളും ദഹനപ്രശ്നങ്ങളും പരിഹരിക്കാം. കറിവേപ്പില നീരിൽ നാരങ്ങാനീര് ചേർത്ത് കഴിക്കുന്നതും ഉത്തമമാണ്.
ഇതിലുള്ള ആന്റി ഓക്സിഡന്റുകൾ അർബുദം ഉൾപ്പടെയുള്ള രോഗങ്ങളെ തടയും. വിറ്റാമിൻ എബി, സി എന്നിവയും കറിവേപ്പിലയിലുണ്ട്. ഇതിലുള്ള ഹൈപ്പർ ഗ്ലൈസമിക് പദാർത്ഥങ്ങൾ പ്രമേഹത്തെ പ്രതിരോധിക്കും. കറിവേപ്പില വെള്ളം രക്തത്തിലെ ഗ്ളൂക്കോസ് നില താഴ്ത്തും. ഇതിലുള്ള വിറ്റാമിൻ എ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു.