കൊൽക്കത്ത: ബംഗാളിലെ കൻകിനാരയിൽ ബോംബ് സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഉണ്ടായ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഈ പ്രദേശത്ത് ഇന്നലെ മോഷണം നടന്നതായും റിപ്പോർട്ട് ഉണ്ട്. സ്ഫോടനത്തിന് ശേഷം സ്ഥലത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
'ഞങ്ങൾക്ക് ഭയമാണ്,പ്രദേശത്ത് കളവ് നടന്നിട്ടുണ്ട്. ഞങ്ങളെ സർക്കാർ സഹായിക്കണമെന്ന്' നാട്ടുകാർ പറഞ്ഞതായി ന്യൂസ് എജൻസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കൻകിനാരയിൽ ബി.ജെ.പി തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇത്തരത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അക്രമം നടന്നതെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിൽ ശനിയാഴ്ച പ്രദേശത്ത് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.