car

മുംബയ്: കടൽത്തീരത്ത് അകപ്പെട്ടുപോയ ഒരു കാറിനെ തിരയെടുക്കുമ്പോൾ അതിൽ നിന്ന് പുറത്തേക്ക് ചാടി കരയിലേക്ക് ഓടുന്ന ഡ്രൈവറുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. മഹാരാഷ്ട്രയിലെ വിരാർ നഗറിലെ ബീച്ചിലാണ് സംഭവം. യുവാവ് കടൽത്തീരത്ത് കൂടി കാർ ഓടിച്ച് പോകുന്നതിനിടയിൽ വണ്ടി മണ്ണിൽ പൂണ്ട്പോകുകയായിരുന്നു.

കുറേ ശ്രമിച്ചിട്ടും കാർ കരയിലേക്ക് കയറ്റാൻ സാധിച്ചില്ല. തിരയിൽപ്പെട്ട് കാർ ഒലിച്ചു പോകുമ്പോൾ ഡ്രൈവർ ഡോർ തുറന്ന് കരയിലേക്ക് ഓടിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം. അതേസമയം സംഭവത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് പാൽഘണ്ഡ് പൊലീസ് പറഞ്ഞു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

#WATCH A car gets stuck in sand and is lashed by waves, at a beach in Palgarh (10 June). #Maharashtra pic.twitter.com/x0KuZ8ibQE

— ANI (@ANI) June 10, 2019