1. വടകരയില്‍ മത്സരിച്ച സി.പി.എം വിമതന്‍ സി.ഒ.ടി നസീറിന് നേരെ ഉണ്ടായ വധശ്രമം ഒറ്റപ്പെട്ട സംഭവം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. സംഭവത്തില്‍ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. നസീറിന്റെ മൊഴി മൂന്ന് പ്രാവശ്യം രേഖപ്പെടുത്തി. മൂന്ന് തവണയും മൊഴി നസീറിനെ വായിച്ചു കേള്‍പ്പിച്ചു.അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്നും മുഖ്യമന്ത്രി. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയില്ല എന്നും പ്രതികരണം. അക്രമികള്‍ക്ക് എതിരെ മുഖം നോക്കാതെ നടപടി എടുക്കും. നസീറിനോട് സി.പി.എമ്മിന് പകയില്ലെന്നും മുഖ്യമന്ത്രി
2. സി.ഒ.ടി നസീര്‍ വധക്കേസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു മുഖ്യമന്ത്രി മറുപടി, ഇതിന് പിന്നാലെ. അക്രമികളെ രക്ഷിക്കാന്‍ പൊലീസ് ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചു. വടകര, തലശ്ശേരി ഭാഗങ്ങളിലെ കൊലപാതക രാഷ്ട്രീയത്തിന്റെ തുടര്‍ച്ച ആണിതെന്നും പ്രതിപക്ഷം. ആക്രമണത്തിന് പിന്ന്ില്‍ സി.പി.എം. തലശ്ശേരി എം.എല്‍.എയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയെന്ന് പാരക്കല്‍ അബ്ദുള്ള. എന്നാല്‍ ഷംസീറിന് എതിരായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ല് എന്ന് കെ.സി ജോസഫ്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സഭയില്‍ പ്രതിപക്ഷ ബഹളം
3. അതേസമയം, മുഖ്യമന്ത്രിക്ക് മറുപടിയുമായി സി.ഒ.ടി നസീര്‍. പൊലീസ് മൂന്നു തവണ മൊഴി എടുത്തു. ആദ്യ തവണ ബാങ്ക് പേപ്പറില്‍ ഒപ്പിടുവിക്കാന്‍ ശ്രമിച്ചു. മൂന്നാം തവണ രേഖപ്പെടുത്തിയ മൊഴി മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചില്ല. ഷംസീറിന്റെ പേര് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു എന്നും സി.ഒ.ടി നസീര്‍. അന്വേഷണം ചിലരില്‍ മാത്രം ഒതുക്കരുത്. യഥാര്‍ത്ഥ കുറ്റവാളികളെ പിടികൂടണം എന്നും പ്രതികരണം
4 പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്ക് എതിരെ കര്‍ശന നടപടി എടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി ആണ് എന്നാണ് 2015-ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിന് ഉണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
5 പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതി എന്ന് മന്ത്രി ജി സുധാകരന്‍. പാലം നിര്‍മ്മാണത്തില്‍ കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റി. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം ചെയ്തില്ല എന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പാലത്തിന്റെ ഡിസൈനിലും നിര്‍മ്മാണത്തിലും അപാകത ഉണ്ടായി. കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കും എന്നും അദ്ദേഹം പറഞ്ഞു.
6 അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദം ചുഴലിക്കാറ്റായി മാറി. വായു എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. ഗുജറാത്ത് തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
7 മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പടെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ മലപ്പുറം കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
8 ആഴക്കടലില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള തീരത്ത് തിരിച്ച് എത്തണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിക്കുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നിട്ടുണ്ട്. തീരദേശങ്ങളില്‍ പലയിടത്തും കടലാക്രമണം രൂക്ഷമായിട്ടുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മൂന്നു പേരാണ് മഴക്കെടുതിയില്‍ മരിച്ചത്.
9 തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള ആദ്യ എല്‍.ഡി.എഫ് യോഗം ഇന്ന് ചേരും. വൈകിട്ട് നാല് മണിക്ക് എ.കെ.ജി സെന്ററിലാണ് യോഗം. ശബരിമല വിഷയം ത്ിരഞ്ഞെടുപ്പ് തോല്‍വിയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് എന്ന് ഘടകകക്ഷികള്‍ യോഗത്തില്‍ ഉന്നയിച്ചേക്കും. തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ മുന്നണിയിലെ പ്രധാന പാര്‍ട്ടികളായ സി.പി.എമ്മും, സി.പി.ഐയും ഇതിനോടകം തന്നെ വിലയിരുത്തിയിട്ടുണ്ട്. മോദി വിരുദ്ധ വികാരവും, ശബരിമലയും സംസ്ഥാനത്ത് യു.ഡി.എഫിന് അനൂകൂലം ആയെന്നാണ് ഇരു പാര്‍ട്ടികളുടേയും വിലയിരുത്തല്‍
10 പരാജയത്തിന് ശേഷമുള്ള ആദ്യ മുന്നണി യോഗത്തിലും സമാനമായി അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരാനാണ് സാധ്യത. ശബരിമല തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്ന് സി.പി.ഐയും, എല്‍.ജെ.ഡിയും, കേരള കോണ്‍ഗ്രസില്‍ ബാലകൃഷ്ണപിള്ള വിഭാഗവും യോഗത്തില്‍ അഭിപ്രായപ്പെട്ടേക്കും. എന്നാല്‍ സ്ത്രീ പ്രവേശന വിഷയത്തിലെ നിലപാട് മാറ്റണം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്ന് വരാന്‍ സാധ്യതയില്ല. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണം മുന്നണി യോഗം വിശദമായി തന്നെ വിലയിരുത്തും
11നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ച് പിടിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താനുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടായേക്കും. ഇതിനായി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനവും യോഗത്തില്‍ ഉണ്ടായേക്കും
12 പ്രധാനമന്ത്രി നരേന്ദ്ര മോദിയെ, ജി-7 ഉച്ചകോടിക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ക്ഷണിച്ചു. ആഗസ്റ്റ് 25 മുതല്‍ 27 വരെ ഫ്രാന്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. റഫാല്‍ വിവാദത്തിന് ശേഷമുള്ള മോദിയുടെ ആദ്യ ഫ്രാന്‍സ് യാത്രയാണിത്. ഇന്ത്യയ്ക്ക് ഫ്രാന്‍സ് റഫാല്‍ യുദ്ധ വിമാനങ്ങള്‍ നല്‍കാന്‍ ഇരിക്കയാണ് പ്രധാനമന്ത്രിക്കുള്ള ക്ഷണം
13യു.എസ്., ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, ജര്‍മനി, ഇറ്റലി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ജി7 കൂട്ടായ്മയിലുള്ളത്. 1981 മുതല്‍ യൂറോപ്യന്‍ യൂണിയനും ജി7 ഉച്ചകോടിയില്‍ പങ്കെടുത്തു വരുന്നു. 45-ാംമത് ജി-7 ഉച്ചകോടിയാണ് ഫ്രാന്‍സിലെ ബിയാര്‍ട്ടീസില്‍ നടക്കുന്നത്. പ്രധാനമന്ത്രി ക്ഷണം സ്വീകരിച്ച് ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കും എന്നും, ഫ്രഞ്ച് രാഷ്ട്രപതിയുമായി ചര്‍ച്ചകള്‍ നടത്തും എന്നും ഇന്ത്യന്‍ വിദേശകാര്യ വക്താവ് അറിയിച്ചു