കോഴിക്കോട്: കോഴിക്കോട് നിയുക്ത എം.പി എം.കെ രാഘവൻ വീട്ടിൽ വച്ച് തെന്നിവീണ് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ എം.പിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
ഇന്നലെ രാത്രി വീട്ടിലെ പടികൾ ഇറങ്ങുമ്പോൾ തെന്നിവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച എം.പിയെ വിദഗ്ദപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. നിരീക്ഷണത്തിന് ശേഷം ആവശ്യമെങ്കിൽ വിദഗ്ദ്ധ ചികിത്സക്ക് വിധേയമാക്കാമെന്ന് ഡോക്ടർമാർ പറഞ്ഞു.