vidya-balan

സിനിമാ സംബന്ധമായ കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞ് അവധിക്കാലം ആഘോഷമാക്കി വിദ്യാബാലൻ. ഇൻഡോനേഷ്യൻ ദ്വീപായ ബാലിയാണ് അവധിക്കാലം ആഘോഷിക്കാൻ വിദ്യ ബാലൻ ഇക്കുറി തിരഞ്ഞെടുത്തത്. അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ വിദ്യ ബാലൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം ഹാന്റിലിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ഫ്‌ളോയിങ് പർപ്പിൾ ലോ നെക്ക് ഗൗണും ധരിച്ചാണ് വിദ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

View this post on Instagram

Joy 🤩... #Alive #Happy #FunintheSun #PureJoy @sandhu_aditi you’ve got to be the best candid photographer i know 😍.Thankoo 🤗! @rickroyco i looove my dress 😍.Thankoo 🤗!

A post shared by Vidya Balan (@balanvidya) on


അധികം താമസിയാതെ തന്നെ ബോളിവുഡ് സെലിബ്രിറ്റികൾ വിദ്യയുടെ ഇൻസ്റ്റാ പോസ്റ്റിന് കീഴിൽ കമന്റുമായി എത്തി. തങ്ങളെ കൂടി അവധിക്കാലം ആഘോഷിക്കാൻ ക്ഷണിക്കാത്തതിൽ പരാതി പറയുകയാണ് സെലിബ്രിറ്റികൾ. 'എന്നെ എന്തുകൊണ്ടാണ് കൂടെ കൂട്ടാതിരുന്നത്?' എന്നാണ് വിദ്യയുടെ സുഹൃത്തും ബോളിവുഡ് സുന്ദരിയുമായ സോനാക്ഷി സിൻഹ കമന്റായി കുറിച്ചിരിക്കുന്നത്.

'ഫയർ' ഇമോജി ഇട്ടുകൊണ്ട് അതിഥി റാവുവും കമന്റ് ചെയ്തിട്ടുണ്ട്. ഇവരെക്കൂടാതെ മലയാളി നടി ശ്രിന്ദയും വിദ്യക്ക് ആശംസയുമായി രംഗത്തുണ്ട്. 'സന്തോഷം'. 'ആഹ്ലാദം', 'ഉല്ലാസം' എന്നീ വാക്കുകളാണ് തന്റെ അവധിക്കാലത്തെ രേഖപ്പെടുത്താൻ വിദ്യ ബാലൻ ഉപയോഗിച്ചിരിക്കുന്നത്. നന്ദമുരി ബാലകൃഷ്ണ നായകനായി എത്തിയ എൻ.ടി.ആർ ആണ് വിദ്യ ബാലന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.