mahaguru

കുമാരനാശാന്റെ മനസ് ചിന്താവിഷ്ടയായ സീതയുടെ പിന്നാലെയാണ്. വാല്മീകിയുടെ സീതയെ ചിന്തകളുടെ കനലിലൂടെ അഗ്നിപുത്രിയാക്കണം. പക്ഷെ എങ്ങനെ തുടങ്ങണം. തുടക്കം കിട്ടുന്നില്ല. ആശാന്റെ ഉത്ക്കണ്ഠ മനസിലാക്കിയ ഗുരു എങ്ങനെ തുടങ്ങണമെന്ന് നിർദ്ദേശിക്കുന്നു. ആശാന്റെ കണ്ണുകൾ നിറഞ്ഞുപോകുന്നു. കടപ്പുറത്തെ ആളുകളുടെ കുടിലിൽ പോകുകയും ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്യുന്ന ഗുരുവിനെ പരീക്ഷിക്കാൻ ചിലർ മുതിരുന്നു. അതിലവർ പരാജയപ്പെടുന്നു.