രാജ്യത്ത് ഏറ്റവും പ്രചാരം ലഭിച്ച കാർ കമ്പനി ഏതെന്നു ചോദിച്ചാൽ സംശയം കൂടാതെ തന്നെ പറയാം, അത് മാരുതി സുസൂക്കിയാണെന്ന്. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ മാരുതി സുസൂക്കിയുടെ ഫാൻസാണ്. ഇപ്പോഴിതാ ഒരു അപൂർവ നേട്ടം കൂടി കൈവരിച്ച് വിപണിയിൽ ശക്തി തെളിയിച്ചിരിക്കുകയാണ് മാരുതി.തങ്ങളുടെ ഏറ്റവും പ്രചാരത്തിലുള്ള മോഡലായ സ്വിഫ്റ്റ് ഡിസയറാണ് അതിന് കാരണക്കാരൻ. ഓരോ രണ്ട് മിനിറ്റിലും ഒരു കാർ വച്ച് വിറ്റഴിച്ച് പത്ത് വർഷത്തിനിടെ 19ലക്ഷം യൂണിറ്റ് ഡിസയർ കാറുകളാണ് കമ്പനി ഇന്ത്യൻ വിപണിയിൽ വിറ്റഴിച്ചത്. സബ് കോൺടാക്ട് സെഡാൻ വിഭാഗത്തിൽപ്പെടുന്ന ഡിസയർ ഒരു മാസത്തിൽ 21,000 യൂണിറ്റുകൾ വരെയാണ് വിറ്റഴിക്കുന്നത്. 2018-19 കാലയളവിൽ രണ്ടര ലക്ഷം യൂണിറ്റ് കാറുകൾ നിരത്തിലിറക്കി 55 ശതമാനം വിപണി വിഹിതം ഇപ്പോൾ മാരുതിയുടെ കൈയിലാണ്. രണ്ടാം സ്ഥാനത്ത് ഹോണ്ടയുടെ അമേസാണ്.
മാരുതി സുസൂക്കിയുടെ യാത്രയിൽ എറ്റവും വലിയ പങ്കുവഹിച്ച വാഹനമാണ് സ്വിഫ്റ്റ് ഡിസയർ. ഈ അപൂർവനേട്ടം കൈവരിക്കാൻ ഞങ്ങളെ സഹായിച്ച ഉപഭോക്താക്കൾക്ക് ഈ അവസരത്തിൽ നന്ദി അറിയിക്കുന്നെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു. ഡിസയറിന്റെ വരവോടെ പുതിയ കോംപാക്‌ട് സെഡാൻ സെഗ്‌മെന്റിൽ ഒരു യുഗം സൃഷ്ടിക്കാൻ കമ്പനിക്ക് സാധിച്ചു. ഡിസയറിന്റെ വരവ് മാരുതി സൂസൂക്കിയുടെ വളർച്ചയിൽ വലിയ സ്വാധീനം ചെലുത്തി. ഇതോടൊപ്പം പ്രസക്തമായതും
ആകർഷകവുമായ ഉപഭോക്താക്കളെ ലഭിക്കാൻ കാരണമായെന്നും ശശാങ്ക് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.
ഡിസയറിൻറെ ആട്ടോമാറ്റിക് പതിപ്പിന് 13 ശതമാനം ഇപഭോക്താക്കളാണ് ഇന്ത്യയിലുള്ളത്. മാരുതി ഡിസയർ 1.2 ലിറ്റർ പെട്രോളിലും 1.3 ലിറ്ററിന്റെ ഡീസൽ എൻജിനിലും ആട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ എ.എം.ടി മോഡലുകളിൽ ലഭ്യമാണ്. പെട്രോൾ എൻജിൻ 82 ബി.എച്ച്.പി, 113 എൻ.എം ടോർക്കും, ഡീസൽ എൻജിൻ 74 ബി.എച്ച്.പി, 190 എൻ.എം പീക്ക് ടോർക്കും നൽകുന്നു. പെട്രോൾ മോഡലിന് 22 കിലോ മിറ്റർ മൈലേജും ഡീസൽ മോഡലിന് 28 കിലോ മിറ്ററുമാണ് മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.