saudi

ജിദ്ദ: പത്താമത്തെ വയസിൽ അറബ് വിപ്ലവത്തിന്റെ ഭാഗമായി കുട്ടികൾക്കൊപ്പം സൈക്കിൾ റാലിയിൽ പങ്കെടുത്ത കൗമാരക്കാരന് വധശിക്ഷ നൽകാനൊരുങ്ങി സൗദി. 2011ലാണ് മുർതസ ഖുറൈറിസ് കുട്ടികൾക്കൊപ്പം സൈക്കിൾ റാലിയിൽ പങ്കെടുത്തത്. ഇപ്പോൾ അവന് പതിനെട്ട് വയസുണ്ട്. പതിമൂന്നാമത്തെ വയസിൽ കുടുംബത്തിനൊപ്പം യാത്ര ചെയ്യുമ്പോഴാണ് മുർതസ അറസ്റ്റിലായത്.

2015 മുതൽ ജയിലിൽ കഴിയുന്ന മുർതസ അന്വേഷണ ഏജൻസികളുടെ മർദ്ദനത്തിനിരയായിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട്. ലോകത്തിലെ കുട്ടികൾക്കായുള്ള നിയമ പരിരക്ഷയുടെ ഏറ്റവും ഗുരുതരമായ ലംഘനകളിൽ ഒന്ന് എന്നാണ് ഈ സംഭവത്തെ മനുഷ്യാവകാശ പ്രവർത്തകർ വിശേഷിപ്പിക്കുന്നത്. രാജ്യ വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്തുവെന്നായിരുന്നു മുർതസിനെതിരെയുള്ള കുറ്റം. കൗമാരക്കാരന് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.