snake-master

തിരുവനന്തപുരം ആറ്റിങ്ങലിനടുത്താണ് സ്ഥലം, പുതിയ വീട് പണി നടക്കുന്നതിനായി കരിങ്കൽ ഇറക്കിയിരിക്കുന്നു. അതിനിടയിൽ രണ്ട് പാമ്പുകൾ. ആദ്യം കണ്ടത് തൊട്ടടുത്ത വീട്ടിലെ ഗൃഹനാഥനാണ്. ഒരു പാമ്പ് മൂർഖൻ, മറ്റേത് അണലി. മൂർഖന്റെ വായിൽ അണലി പക്ഷേ പെട്ടെന്ന് തന്നെ അണലി മൂർഖന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക്. മൂർഖൻ കരിങ്കൽ കൂട്ടത്തിന്റെ ഇടയിലും. ഉടൻ തന്നെ വാവയെ വിളിച്ചു പറഞ്ഞു. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ പിടികൂടി, തുടർന്ന് അവിടെ നിന്ന് യാത്രതിരിച്ച് വാവ തിരുവനന്തപുരം പേരൂർക്കടയിലെ ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ അടുക്കളയിൽ, അടുപ്പിന് മുകളിൽ പാത്രങ്ങൾ അടുക്കി വച്ചിരിക്കുന്നതിന്റെ അടിയിലാണ് പാമ്പിനെ കണ്ടത്. ശ്രദ്ധ ഒന്ന് തെറ്റിയിരുന്നെങ്കിൽ വീട്ടമ്മയ്ക്ക് കടി കിട്ടിയേനെ. ഭാഗ്യം ഒന്ന് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് . ആ മൂർഖനെ പിടികൂടിയ വാവ രാത്രിയോടെ വെള്ളനാട് ഉള്ള ഒരു വീട്ടിലാണ് എത്തിയത്. ഇവിടെ ഒരു മൂർഖൻ ഒരു വലിയ എലിയെയും, അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും വിഴുങ്ങി, വീടിന്റെ പുറകിലെ ടയൽസ് അടുക്കി വച്ചിരിക്കുന്നതിനടിയിലായ് ഇരിക്കുന്നു. കാണുക സ്‌നേക്ക്മാസ്റ്ററിന്റെ ഈ എപ്പിസോഡ്.