ബി.എഡ് പരീക്ഷകൾ മാറ്റി
19 മുതൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.എഡ്. (ദ്വിവത്സര ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ 2018 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷകൾ മാറ്റി.
പരീക്ഷാതീയതി
നാലാം സെമസ്റ്റർ എം.പി.എഡ് (2017 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷകൾ 25ന് ആരംഭിക്കും. പിഴയില്ലാതെ 14 വരെയും 500 രൂപ പിഴയോടെ 15 വരെയും 1000 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമേ അടയ്ക്കണം. റഗുലർ വിദ്യാർഥികൾ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഫീസായി 125 രൂപ അടയ്ക്കണം.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. (ത്രിവത്സരം2018 അഡ്മിഷൻ റഗുലർ), ഒന്നാം സെമസ്റ്റർ എൽ.എൽ.ബി. (ത്രിവത്സരം20122017 അഡ്മിഷൻ സപ്ലിമെന്ററി/2011 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2011ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി. (പഞ്ചവത്സരം 20072010 അഡ്മിഷൻ സപ്ലിമെന്ററി, 2006 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്/2006ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ് കോമൺ) പരീക്ഷകൾ 28ന് ആരംഭിക്കും. പിഴയില്ലാതെ 14 വരെയും 500 രൂപ പിഴയോടെ 17 വരെയും 1000 രൂപ സൂപ്പർഫൈനോടെ 18 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. ആദ്യ മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 5000 രൂപയും രണ്ടാം മേഴ്‌സി ചാൻസ് പരീക്ഷയെഴുതുന്നവർ 7000 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമേ അടയ്ക്കണം. മേഴ്‌സി ചാൻസ് പരീക്ഷയ്ക്ക് ഫീസടച്ചവർ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. ഫീസടച്ച രസീത് അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മതി.
അപേക്ഷ തീയതി
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 17 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ അപേക്ഷാഫോമിന് 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2009 അഡ്മിഷൻ വിദ്യാർഥികൾ 10000 രൂപയും 2010 അഡ്മിഷൻ വിദ്യാർഥികൾ 7000 രൂപയും 2011 അഡ്മിഷൻ വിദ്യാർഥികൾ 5000 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ഒന്ന്, രണ്ട്, മൂന്ന്, നാല്, ആറ് സെമസ്റ്റർ മേഴ്‌സി ചാൻസ് (സി.ബി.സി.എസ്.എസ്.) പരീക്ഷയ്ക്ക് സ്‌പെഷൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. ഫീസടച്ച രസീത് അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മതി. അപേക്ഷഫോം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. epay.mgu.ac.in വഴി ഫീസടയ്ക്കാം.
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. യു.ജി. (2013ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി/മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് പിഴയില്ലാതെ 17 വരെയും 500 രൂപ പിഴയോടെ 19 വരെയും 1000 രൂപ സൂപ്പർഫൈനോടെ 24 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ അപേക്ഷാഫോമിന് 25 രൂപയും പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. 2009 അഡ്മിഷൻ വിദ്യാർത്ഥികൾ 10000 രൂപയും 2010 അഡ്മിഷൻ വിദ്യാർത്ഥികൾ 7000 രൂപയും 2011 അഡ്മിഷൻ വിദ്യാർഥികൾ 5000 രൂപയും സ്‌പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി. ക്യാമ്പ് ഫീസിനും പുറമെ അടയ്ക്കണം. ഒന്ന്, രണ്ട്, നാല്, അഞ്ച്, ആറ് സെമസ്റ്റർ മേഴ്‌സി ചാൻസ് (സി.ബി.സി.എസ്.എസ്.) പരീക്ഷയ്ക്ക് സ്‌പെഷൽ ഫീസടച്ച വിദ്യാർഥികൾ വീണ്ടും ഫീസടയ്‌ക്കേണ്ടതില്ല. ഫീസടച്ച രസീത് അപേക്ഷയോടൊപ്പം സമർപ്പിച്ചാൽ മതി. അപേക്ഷഫോം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. epay.mgu.ac.in എന്ന വെബ്‌സൈറ്റ് വഴി ഫീസടയ്ക്കാം.
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.വോക് ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ (2016 അഡ്മിഷൻ റഗുലർ/2014, 2015 അഡ്മിഷൻ സപ്ലിമെന്ററി) ഏപ്രിൽ 2019 പരീക്ഷയുടെ പ്രാക്ടിക്കൽ 18ന് ആരംഭിക്കും.
നാലാം സെമസ്റ്റർ എം.എസ്‌സി സുവോളജി (സി.എസ്.എസ്.റഗുലർ/റീഅപ്പിയറൻസ്) മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രോജക്ട്/വൈവാവോസി 17 മുതൽ ജൂലായ് അഞ്ചുവരെ അതത് കോളേജുകളിൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (സി.എസ്.എസ്. റഗുലർ/റീഅപ്പിയറൻസ്) മെയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ/പ്രൊജക്ട്/വൈവാവോസി 18 മുതൽ 28 വരെ അതത് കോളേജുകളിൽ നടക്കും.
രണ്ടാം സെമസ്റ്റർ ബി.എ. ഭരതനാട്യം, മോഹിനിയാട്ടം (സി.ബി.സി.എസ്./ സി.ബി.സി.എസ്.എസ്. റഗുലർ/ഇംപ്രൂവ്‌മെന്റ്/റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്. (റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ 18 മുതൽ 25 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നടക്കും.
വൈവാവോസി
നാലാം സെമസ്റ്റർ എം.എ. ഇസ്ലാമിക് ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) മാർച്ച് 2019 പരീക്ഷയുടെ വൈവാവോസി 13ന് എറണാകുളം മഹാരാജാസ് കോളേജിൽ നടക്കും.
നാലാം സെമസ്റ്റർ (പ്രൈവറ്റ് റഗുലർ/സപ്ലിമെന്ററി) എം.എ. ഹിന്ദി പരീക്ഷയുടെ വൈവാവോസി 17ന് രാവിലെ 11 മുതൽ സർവകലാശാല കാമ്പസിലെ സിൽവർ ജൂബിലി പരീക്ഷ ഭവനിലെ 201ാം നമ്പർ മുറിയിൽ നടക്കും.
നാലാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്‌സി.എസ്.എസ്.) മേയ് 2019 പരീക്ഷയുടെ പ്രോജക്ട്/വൈവാവോസി 17ന് ആരംഭിക്കും.
എം.എ ഹിസ്റ്ററി ആൻഡ് ആന്ത്രോപോളജി
സ്‌കൂൾ ഒഫ് സോഷ്യൽ സയൻസസിലെ എം.എ. ഹിസ്റ്ററി ആൻഡ് ആന്ത്രോപോളജി (ക്യാറ്റ് എം.ജി.യു. 2019-20) പ്രോഗ്രാമുകളിലേക്കുള്ള ഇന്റർവ്യൂ 13ന് രാവിലെ 10.30ന് പഠനവകുപ്പിൽ നടക്കും. പങ്കെടുക്കേണ്ടവർ അസൽ രേഖകളുമായി രാവിലെ 10ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ഓഫീസിൽ എത്തണം. ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടവരുടെ പട്ടിക സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 04812392383.