harbhajan-
HARBHAJAN

മുംബയ് : ആസ്ട്രേലിയയയുമായുള്ള മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ശിഖർ ധവാന് പകരക്കാരനായി ഋഷഭ് പന്തിനെ പരിഗണിക്കുന്നുവെന്ന വാർത്തകൾക്കിടെ ധവാന് പകരം അജിങ്ക്യാ രഹാനെയും പരിഗണിക്കണമെന്ന വാദവുമായി ഹർഭജൻ സിംഗ് . മൂന്നാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുന്ന ധവാന് ലോകകപ്പിലെ ഭൂരിഭാഗം മത്സരങ്ങളും കളിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് ധവാനെ പകരക്കാരനെ തേടുന്നത്

ധവാന്റെ നഷ്ടം ഇന്ത്യക്ക് കനത്ത തിരിച്ചടിയാണെന്ന് ഹർഭജന്‍ പറഞ്ഞു. ധവാന്റെ അഭാവത്തിൽ കെ.എൽ.രാഹുൽ ഓപ്പണറാവാനാണ് സാദ്ധ്യത. എന്നാൽ സമീപകാലത്തൊന്നും ഓപ്പണറായി രാഹുൽ ഇറങ്ങിയിട്ടില്ലാത്തതിനാൽ ധവാന്റെ പകരക്കാരനായി ഋഷഭ് പന്ത് തന്നെയാണ് എന്റെ ആദ്യ ചോയ്സെന്ന് ഹർഭജൻ വ്യക്തമാക്കി.

പന്തിനൊപ്പം ശ്രേയസ് അയ്യരും ടീമിലെത്താൻ സാധ്യതയുള്ള താരമാണ്. എന്നാൽ അനുഭവസമ്പത്ത് കൊണ്ട് അജിങ്ക്യാ രഹാനെയെ ഓപ്പണർ സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന കളിക്കാരനാണെന്നും ഹർഭജൻ പറഞ്ഞു. ഇപ്പോൾ കൗണ്ടി ക്രിക്കറ്റ് കളിക്കുന്ന രഹാനെയ്ക്ക് ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി അനുഭവസമ്പത്തുണ്ട്. മദ്ധ്യനിരയിലും ആശ്രയിക്കാവുന്ന കളിക്കാരനാണ് രഹാനെ. 2015ലെ ലോകകപ്ൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരിലൊരാളുമാണ്.