കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിന് നടുവിലൂടെ നീങ്ങുന്ന അമ്മയാന.റോഡിന്റെ മറുവശത്തെത്തുമ്പോഴേക്കും കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിൽ നിന്ന് താഴേക്ക് ഊർന്നു വീഴുന്നു. സങ്കടം കാരണമാണെന്ന് തോന്നും വിധം പിന്നീട് മുന്നോട്ട് നീങ്ങാനാവാതെ ആന നിൽക്കുമ്പോൾ അതിനെ ആശ്വസിപ്പിക്കാനെത്തുന്ന മറ്റൊരു പിടിയാന.പിന്നാലെ വിലാപയാത്രപോലെ ആനക്കൂട്ടവും.
ഏതോ സിനിമയിലെ രംഗമാണിതെന്ന് കരുതിയാൽ തെറ്റി. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിലെ ദൃശ്യമാണിത്.വീഡിയോ മണിക്കൂറുകൾക്കകം സോഷ്യൽമീഡിയയിൽ വൈറലായി.സംഭവ സ്ഥലത്തെക്കുറിച്ച് പ്രവീൺ ഒന്നും സൂചിപ്പിച്ചിട്ടില്ല.പിന്നീട് വീണ്ടും ആനക്കുട്ടിയുടെ മൃതശരീരവുമായി ആനക്കൂട്ടം ഉൾക്കാട്ടിലേക്കു മറഞ്ഞു.