1. ബാലഭാസ്‌കറിന്റെ വാഹനം അപകട സമയത്ത് ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ എന്ന് ദൃക്സാക്ഷിയുടെ മൊഴി. ജൂസ് കടയില്‍ ഉണ്ടായിരുന്നവരാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. കൊല്ലത്ത് ജൂസ് കടയില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനാണ് മൊഴി നല്‍കിയത്
2. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. ദേശീയ പാത വികസനത്തിന് കേരളത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ ഉറപ്പ്. സാഗര്‍മാല പദ്ധതിയിലും കേരളത്തിന് അര്‍ഹമായ പരിഗണന നല്‍കും.
3. മത്സ്യമേഖല, ജൈവകൃഷി, കേരളത്തിന്റെ ഗതാഗത സംവിധാനം, തുറമുഖം തുടങ്ങി വിവിധ മേഖലകളെ സംബന്ധിച്ചും ചര്‍ച്ച നടന്നു. ഫിഷറീസ് മന്ത്രാലയം രുപീകരിച്ചത് കേരളത്തിന് കൂടുതല്‍ സഹായകമാകുമെന്നും നിതിന്‍ ഗഡ്ഗരി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍, ഒ.രാജഗോപാല്‍ എം.എല്‍.എ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു
4. നഴ്സസ് സംഘടനയായ യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേടില്‍ കേസ് എടുത്ത് ക്രൈംബ്രാഞ്ച്. സംഘടന ഭാരവാഹികളായ നാല് പേര്‍ക്ക് എതിരെ ആണ് കേസ് എടുത്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഒന്നാം പ്രതി. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ഓഫീസ് ജിവനക്കാരന്‍ ജിത്തു, ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ നിതില്‍ മോഹന്‍ എന്നിവരും പ്രതികള്‍. വ്യാജ രേഖ ചമക്കല്‍, വഞ്ചനക്കുറ്റം ഉള്‍പ്പെടെ ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്
5. ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുന്‍ വൈസ് പ്രസിഡന്റ് സി.ബി മുകേഷ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. സാമ്പത്തിക ക്രമക്കേടില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡി.ജി.പി ഉത്തരവിട്ടിരുന്നു. മൂന്നര കോടിയുടെ അഴിമതിയില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ ശുപാര്‍ശയില്‍ ആയിരുന്നു ഉത്തരവ്. നടപടി, 3.27 കോടി രൂപയുടെ ക്രമക്കേട് നടത്തി എന്ന പരാതിയില്‍. 2017 ഏപ്രില്‍ മുതല്‍ കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടില്‍ എത്തിയ മൂന്നര കോടി രൂപ തട്ടിയെടുത്ത് എന്നാണ് പരാതി.
6. കാണാതായ എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 13 പേരുമായി ജൂണ്‍ മൂന്നിനാണ് വിമാനം കാണാതായത്. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തിരച്ചില്‍ നടക്കുക ആയിരുന്നു. പ്രതികൂലമായ കാലാവസ്ഥയും വന പ്രദേശവും ആയതിനാല്‍ പലപ്പോഴും തിരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായിരുന്നു.
7. സീറോ മലബാര്‍ സഭാ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോള്‍ തേലക്കാടിനും, ഫാ. ആന്റണി കല്ലൂക്കാരനും ആണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തെളിവ് ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല എന്ന് സെഷന്‍സ് കോടതി. ജാമ്യം അനുവദിച്ചത് ഉപാധികളോടെ. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം.
8. അതേസമയം ജാമ്യം റദ്ദാക്കാന്‍ ഹൈകോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന്‍. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നും പ്രോസിക്യൂഷന്‍. എന്നാല്‍ പ്രോസിക്യൂഷന് കേസില്‍ അമിത താത്പര്യം എന്ത് എന്ന് ചോദിച്ച കോടതി, വ്യാജരേഖ നിര്‍മ്മിച്ചു എന്ന ഐ.പി.സി 468 വകുപ്പ് ഇപ്പോള്‍ നിലനില്‍ക്കില്ല എന്നും വ്യക്തമാക്കി
9. പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്ക് എതിരെ കര്‍ശന നടപടി എടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് വകുപ്പില്‍ അടിമുടി അഴിമതി ആണ് എന്നാണ് 2015-ലെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബില്‍ തുക പെരുപ്പിച്ചും എസ്റ്റിമേറ്റ് വര്‍ധിപ്പിച്ചും സാധനങ്ങള്‍ മറിച്ചുവിറ്റും ക്രമക്കേട് നടത്തി. വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ ദുരന്തമാണ് പാലാരിവട്ടം പാലത്തിന് ഉണ്ടായത്. ആരൊക്കെ അഴിമതി കാണിച്ചിട്ടുണ്ടോ അവരാരും രക്ഷപ്പെടാന്‍ പോകുന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
10. പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതി എന്ന് മന്ത്രി ജി സുധാകരന്‍. പാലം നിര്‍മ്മാണത്തില്‍ കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റി. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം ചെയ്തില്ല എന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പാലത്തിന്റെ ഡിസൈനിലും നിര്‍മ്മാണത്തിലും അപാകത ഉണ്ടായി. കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കും എന്നും അദ്ദേഹം പറഞ്ഞു.
|
|
|