ldf-

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ ബി.ജെ.പിക്ക് ബദലായി കോൺഗ്രസ് എന്ന ധാരണ അംഗീകരിക്കപ്പെട്ടതാണ് എൽ.ഡി.എഫിന് തിരിച്ചടിയായതെന്ന് വിലയിരുത്തൽ ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ബാധിച്ചെന്ന് എൽ.ഡി.എഫ് യോഗം അഭിപ്രായപ്പെട്ടു. വിശ്വാസികളുടെ വിഷമം പരിഹരിക്കാൻ നടപടിയുണ്ടാകും. സ്ത്രീകൾ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് എൽ.ജെ.ഡി വിശദമാക്കി. വനിതാ മതിലിന് പിറ്റേന്ന് തന്നെ നവോത്ഥാനം തകർന്നെന്നും എൽ.ജെ.ഡി വിമർശിച്ചു.

സർക്കാരിന്റെ പ്രവർത്തനം വിലയിരുത്താർ പ്രത്യേക യോഗം ചേരാനും എൽ.ഡി.എഫ് തീരുമാനിച്ചു. ബി ജെ പി ക്ക് ബദലായി കോൺഗ്രസെന്ന ധാരണ അംഗീകരിക്കപ്പെട്ടുവെന്നും ഇത് എൽ.ഡി.എഫിന് തിരിച്ചടിയായെന്നും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു. യു.ഡി.എഫ് , ബി.ജെ.പി പ്രചരണത്തെ മറികടക്കാൻ എൽ.ഡി,​.എഫിന് കഴിഞ്ഞില്ലെന്ന് വിജയരാഘവൻ വിശദമാക്കി.

സർക്കാരിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും സർക്കാർ ചെയ്ത നല്ല കാര്യങ്ങൾ വോട്ടായി മാറിയില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.

അതേസമയം ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാൻ നടപടിയുണ്ടാവുമെന്നും എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി