കോഴിക്കോട്: ലജന്റ്സ് ഫോട്ടോഗ്രാഫി ക്ലബ് കാലിക്കറ്റ് ഏർപ്പെടുത്തിയ ലിയാഖത്ത് മെമ്മോറിയൽ ഫോട്ടോഗ്രാഫി അവാർഡ് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ഫോട്ടോഗ്രാഫർ മനു മംഗലശ്ശേരി ഏറ്റുവാങ്ങി. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. വെമ്പായം നീറോട്ടിൽ ഹൗസിൽ ബി.ബാബുവിന്റേയും എസ്.ഗിരിജയുടേയും മകനാണ് മനു.ചൊവ്വാഴ്ച വൈകീട്ട് കോഴിക്കോട് ടൗൺഹാളിൽ നടന്ന ചടങ്ങിൽ കോഴിക്കോട് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ അവാർഡ് സമ്മാനിച്ചു. സിനിമ ഛായാഗ്രാഹകൻ വേണു മഠത്തിൽ വിശിഷ്ടാതിഥിയായി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസീം കോമാച്ചി അദ്ധ്യക്ഷത വഹിച്ചു.