bristol

ബ്രിസ്റ്രോൾ: കനത്ത മഴമൂലം ലോകകപ്പിൽ ഇന്നലെ ബ്രിസ്റ്റോളിൽ നടക്കേണ്ടിയിരുന്ന ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. ഇരുടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ബ്രിസ്റ്റോളിൽ തുടർച്ചയായ രണ്ടാം മത്സരമാണ് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കുന്നത് കഴിഞ്ഞ ദിവസം ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള മത്സരവും കനത്ത മഴമൂലം ഉപേക്ഷിച്ചിരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ബ്രിസ്റ്റോളിൽ കനത്ത മഴപെയ്യുകയായിരുന്നു.

അമ്പയർമാർ പലതവണ ഗ്രൗണ്ട് പരിശോധിച്ചതിന് ശേഷം പ്രാദേശിക സമയം ഉച്ചയ്ക്ക് 1.57 ഓടെ ( ഇന്ത്യൻ സമയം വൈകിട്ട് 6.27) മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

നാല് മത്സരങ്ങളിൽ 4 പോയിന്റുമായി ശ്രീലങ്ക പോയിന്റ് ടേബിളിൽ അ‌ഞ്ചാമതും നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുള്ള ബംഗ്ലാദേശ് ഏഴാമതുമാണ്. കഴിഞ്ഞ ദിവസം നിര്യാതയായ അമ്മായി അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ശ്രീലങ്കൻ പേസർ ലസിത് മലിംഗ നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ശനിയാഴ്ച ആസ്ട്രേലിയക്കെതിരായ മത്സരത്തിന് മുമ്പ് മലിംഗ മടങ്ങിയെത്തുമെന്നാണ് വിവരം. 17ന് വെസ്റ്റിൻഡീസിനെതിരെയാണ് ബംഗ്ലാദേശിന്റെ അടുത്ത മത്സരം.

നോട്ട് ദ പോയിന്റ്

 ഇ​ത്ത​വ​ണ​ത്തെ​ ​ലോ​ക​ക​പ്പി​ൽ​ ​മൂ​ന്ന് ​മ​ത്സ​ര​ങ്ങ​ളാ​ണ് ​ബ്രി​സ്റ്റോ​ളി​ലെ​ ​കൗ​ണ്ടി​ ​ഗ്രൗ​ണ്ടി​ന് ​അ​നു​വ​ദി​ച്ച​ത്.
 മ​ഴ​മൂ​ലം​ ​ഒ​രു​ ​പ​ന്ത് ​പോ​ലും​ ​എ​റി​യാ​തെ​ ​ര​ണ്ട് ​മ​ത്സ​ര​വും​ ​ഉ​പേ​ക്ഷി​ച്ചു​ ​(​ശ്രീ​ല​ങ്ക​ ​-​ ​പാ​കി​സ്ഥാ​ൻ,​ ​ശ്രീ​ല​ങ്ക​ ​-​ ​ബംഗ്ലാദേശ്).​ ​ആ​സ്ട്രേ​ലി​യ​യും​ ​അ​ഫ്ഗാ​നി​സ്ഥാ​നും​ ​ത​മ്മി​ലു​ള്ള​ ​മ​ത്സ​രം​ ​മാ​ത്ര​മാ​ണ് ​ഇ​വി​ടെ​​ ​പൂ​ർ​ത്തി​യാ​യു​ള്ളൂ.
 അ​ഞ്ചാ​മ​ത്തെ​ ​ത​വ​ണ​യാ​ണ് ​ഇം​ഗ്ല​ണ്ടി​ൽ​ ​ലോ​ക​ക​പ്പ് ​ന​ട​ക്കു​ന്ന​ത്.​ ​മ​ഴ​മൂ​ലം​ ​ഒ​രു​ ​പ​ന്ത് ​പോ​ലും​ ​എ​റി​യാ​തെ​ ​ഇവിടെ ഏറ്റവും​ ​കൂ​ടു​ത​ൽ​ ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​പേ​ക്ഷി​ച്ച​ ​ലോകകപ്പ് ടൂ​ർ​ണ​മെ​ന്റാ​യി​ ​ഇ​ത്തവണത്തേത് ​(2​ ​മ​ത്സ​രം​).
 തി​ങ്ക​ളാ​ഴ്ച​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ ​ശ്രീ​ല​ങ്ക​ ​മ​ത്സ​ര​വും​ ​മ​ഴ​മൂ​ലം​ ​ഉ​പേ​ക്ഷി​ച്ചി​രു​ന്നു.