പെട്രോൾ പമ്പ് ഉടമ ഭാര്യയ്ക്ക് പണി കൊടുക്കുന്നതാണ് ഈ ആഴ്ചത്തെ ഓ മൈ ഗോഡ് എപ്പിസോഡിൽ ചിരിയുണർത്തുന്നത്. പെട്രോൾ പമ്പ് ഉടമ ഒരു യാത്രക്കിടയിൽ ഭാര്യയെ പമ്പിൽ ഡ്യൂട്ടി ഏൽപ്പിച്ച് മറ്റെന്തോ തിരക്കുകൾക്കിടയിലേയ്ക്ക് മാറുന്നു. പിന്നീട് നടക്കുന്ന കാര്യങ്ങളാണ് എപ്പിസോഡിൽ കാണുന്നത്.
ഇതിനിടയിലാണ് ഡീസലിൽ വെള്ളം കലർന്ന പരാതിയുമായി ഒരു സംഘം എത്തുന്നത്. തുടർന്ന് ഡോക്ടറായ ഭാര്യ ഈ സംഘത്തെ ഡീൽ ചെയ്യുന്നതും അതിൽ കിട്ടുന്ന പണിയുമാണ് എപ്പിസോഡ് പറയുന്നത്