മുബയ്: നടൻ അമിതാഭ് ബച്ചന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ ഗായകൻ അദ്‌നാന്‍ സാമിയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്തു. അദ്‌നാൻ സാമിയുടെ പ്രൊഫൈൽ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രമാണ് ഹാക്കർമാർ പോസ്റ്ര് ചെയ്തിരിക്കുന്നത്.
അമിതാഭ് ബച്ചന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത തുർക്കിഷ് സൈബർ ഹാക്കർമാരായ അയ്യിൽദിസ് ടിം തന്നെയാണ് അദ്‌നാൻ സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്. മാത്രമല്ല പാകിസ്ഥാനി, തുർക്കിഷ് പതാകകളും പ്രൊഫൈലിൽ ഹാക്കർമാർ പതിപ്പിച്ചിട്ടുണ്ട്. മുമ്പ് പാക് പാസ്പോർട്ട് കെെവശം വച്ചിരുന്ന സാമി 2015ൽ ഇന്ത്യൻ പൗരത്വം നേടിയിരുന്നു. നേരത്തെ അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ടും സമാനമായ രീതിയിൽഹാക്ക് ചെയ്യപ്പെട്ടിരുന്നു. മഹാരാഷ്ട്ര സൈബർ പോലീസ് ഇടപ്പെട്ട് അക്കൗണ്ട് പുനഃസ്ഥാപിച്ചത്.
'ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്ലൻഡ് തുർക്കിഷ് ഫുട്ബോൾ താരങ്ങളോട് കാണിക്കുന്ന വിവേചനത്തെനുള്ള മറുപടിയാണിത്. തങ്ങൾ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാൽ സൈബർ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും' ഹാക്കർമാർ ബച്ചന്റെ അക്കൗണ്ടിൽ രേഖപ്പെടുത്തി.