സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്സ് ലിമിറ്റഡ് അപ്രന്റിസുമാരുടെ 5500 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ ട്രേഡുകളിലായി ഉള്ള ഒഴിവുകൾ :കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് (സി.ഒ.പി.ഒ.)1400, സ്റ്റെനോഗ്രാഫർ (ഇംഗ്ലീഷ്)50, സ്റ്റെനോഗ്രാഫർ (ഹിന്ദി)50, സെക്രട്ടേറിയൽ അസിസ്റ്റന്റ് 50, ഇലക്ട്രീഷ്യൻ1600, ഫിറ്റർ1500,വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്ക്)390,ടർണർ50,മെഷിനിസ്റ്റ്50,ഡീസൽ മെക്കാനിക്ക്120, ഡ്രോട്ട്സ്മാൻ (സിവിൽ)25,ഡ്രോട്ട്സ്മാൻ (മെക്കാനിക്കൽ)15,മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്100, പ്ലംബർ50,കാർപ്പന്റർ50. എല്ലാ ട്രേഡുകളിലും നിശ്ചിത ശതമാനം സീറ്റുകൾ സംവരണവിഭാഗക്കാർക്ക് മാറ്റിവച്ചിട്ടുണ്ട്. ഒരു വർഷത്തേക്കായിരിക്കും അപ്രന്റിസ്ഷിപ്പ് കാലാവധി.ഈ കാലയളവില് 7655 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. യോഗ്യത: എട്ടാം ക്ലാസ്/ പത്താം ക്ലാസ് ജയം.
അപേക്ഷിക്കുന്ന ട്രേഡിൽ എൻ.സി.വി.ടി./എസ്.സി.വി.ടി. അംഗീകാരത്തോടു കൂടിയുള്ള ഐ.ടി.ഐ. സർട്ടിഫിക്കറ്റ്.പ്രായം: ഡ്രോട്ട്സ്മാൻ, സി.ഒ.പി.ഒ., സ്റ്റെനോഗ്രാഫർ, സെക്രട്ടേറിയൽ അസിസ്റ്റന്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 23.07.2019ന് 16 വയസിൽ കൂടരുത്, മറ്റ് ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവർക്ക് 23.07.2019ന് 18 വയസിൽ കൂടരുത്.അപേക്ഷിക്കേണ്ട വിധം: www.apprenticeship.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ജൂലായ് 23.
ഇന്ത്യൻ നാവികസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ
ഇന്ത്യൻ നാവികസേനയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസർ, എക്സിക്യൂട്ടീവ്(ഐടി), ടെക്നിക്കൽ ബ്രാഞ്ചുകളിലേക്ക് യൂണിവേഴ്സിറ്റി എൻട്രി സ്കീമിൽ അപേക്ഷക്ഷണിച്ചു.
അവസാനവർഷ ബിഇ/ബിടെക്(റെഗുലർ, ഇന്റഗ്രേറ്റഡ് കോഴ്സ്) 60 ശതമാനം മാർക്കോടെ അഞ്ച് സെമസ്റ്റർ പൂർത്തിയാക്കിയവർക്കും അഞ്ച് വർഷ ഇന്റഗ്രേറ്റഡ് കോഴ്സ് ഏഴ് സെമസ്റ്റർ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. കോഴ്സ് പൂർത്തീകരിച്ചാൽ 60 ശതമാനം മാർക്കുണ്ടാകണം. എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ ഐടി, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനിയറിംഗ് വിഭാഗങ്ങളിലും എൻജിനിയറിംഗ് ബ്രാഞ്ചിൽ മെക്കാനിക്കൽ, മറൈൻ, ഇൻസ്ട്രുമെന്റേഷൻ, പ്രൊഡക്ഷൻ,എയ്റോനോട്ടിക്കൽ, ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് ആൻഡ് മാനേജ്മെൻറ്, കൺട്രോൾ എൻജിനിയറിങ്, എയ്റോ സ്പേസ്, ഓട്ടോമൊബൈൽസ്, മെറ്റലർജി, മെക്കട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ വിഭാഗത്തിലും ടെക്നിക്കൽ ബ്രാഞ്ചിൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, പവർ എൻജിനിയറിങ്, കൺട്രോൾ സിസ്റ്റം എൻജിനിയറിങ്, പവർ ഇലക്ട്രോണിക്സ്, ഏവിയോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ്. 1996 ജൂലായ് രണ്ടിനും 1999 ജൂലായ് ഒന്നിനും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ.www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 27.
ബ്രോഡ്കാസ്റ്റ് എൻജിനിയേഴ്സ് ഇന്ത്യയിൽ 1100 വർക്കർ
ബ്രോഡ്കാസ്റ്റ് എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ വിദഗ്ദ്ധ, അവിദഗ്ദ്ധ തൊഴിലാളികളുടെ ഒഴിവുണ്ട്. ആകെ 1100 ഒഴിവുണ്ട്. വിദഗ്ധ തൊഴിൽ മേഖലയിൽ യോഗ്യത ഇലക്ട്രിക്കൽ/ വയർമാൻ ട്രേഡിൽ ഐടിഐ, പ്രായം 45ൽ കൂടരുത്. അവിദഗ്ധ തൊഴിലാളികൾക്ക് യോഗ്യത എട്ടാം ക്ലാസ്സ് ജയം, പ്രായം 55ൽ കൂടരുത്. www.becil.com എന്ന വെബ്സൈറ്റിൽ അപേക്ഷയുടെ മാതൃകയുണ്ട്. അപേക്ഷാഫീസ് 500 രൂപ. എസ ്സി/ എസ്ടി/ ഭിന്നശേഷിക്കാർക്ക് 250 രൂപമതി. ഫോറം ഡൗൺലോഡ്ചെയ്ത് പൂരിപ്പിച്ച് Awadhesh Pandit, Dy. General Manager (F&A), Broadcast Engineering Consultants India Limited, BECIL Bhawan, C56/A17, Sector62, Noida 201307 Uttar Pradesh എന്ന വിലാസത്തിൽ ജൂൺ 24നകം ലഭിക്കത്തക്കവിധം അയയ്ക്കണം.
റെപ്കോ ബാങ്കിൽ
ജൂനിയർ അസിസ്റ്റന്റ്/ ക്ലർക് റെപ്കോ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ്/ ക്ലർക് തസ്തികയിൽ 40 ഒഴിവുണ്ട്. തമിഴ്നാട്ടിലാണ് നിയമനം. യോഗ്യത ബിരുദം. പ്രായം 21‐28. 2019 ഏപ്രിൽ 30നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. റീസണിങ്, ഇംഗ്ലീഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ അവയർനസ്(ബാങ്കിംഗ്), കംപ്യൂട്ടർ നോളജ് എന്നിവയിൽനിന്ന് 200 മാർക്കിന്റെ 200 ചോദ്യങ്ങളാണുണ്ടാവുക ചെന്നൈ, കോയമ്പത്തുർ, മധുര, തൃശ്ശിനപ്പള്ളി, സേലം, തിരുനൽവേലി എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. www.repcobank.com/www.repcobank.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി ജൂൺ 20.അസി. മാനേജർ( ലീഗൽ‐ സ്കെയിൽ ഒന്ന്) 4 ഒഴിവുണ്ട്. യോഗ്യത നിയമബിരുദം, നിയമരംഗത്ത് രണ്ട് വർഷത്തെ പരിചയം. പ്രായം 24‐30. അപേക്ഷയുടെ മാതൃക website ലുണ്ട്.The General Manager (Admin), Repco Bank Ltd, P.B.No.1449, Repco Tower, No:33, North Usman Road, T.Nagar, Chennai – 600 017 എന്നവിലാസത്തിൽ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 18.
എ.എ.ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസ്
എഎ.ഐ കാർഗോ ലോജിസ്റ്റിക്സ് ആൻഡ് അലൈഡ് സർവീസ് കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി പേഴ്സണൽ ആൻഡ് എക്സ്റേ സ്ക്രീനേഴ്സ് തസ്തികയിൽ 176 ഒഴിവുണ്ട്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചെന്നൈ എയർപോർടിലാണ് ഒഴിവ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടകം, കേരളം, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്കാണ് അവസരം. യോഗ്യത ബിരുദം, ഇംഗ്ലീഷും ഹിന്ദിയും പ്രാദേശിക ഭാഷയും അറിയണം,
BCAS Basic AVSEC (12 days new pattern) Certificate, പ്രായം 45ൽകൂടരുത്. ഉയരം 170 സെ.മീ(പുരുഷ), 157 സെ.മീ(സ്ത്രീ). അപേക്ഷാഫോറം www.aaiclas.org ൽ ലഭിക്കും . അപേക്ഷ പൂരിപ്പിച്ച് 500 രൂപയുടെ ഡിഡി, അനുബന്ധരേഖകളുടെ പകർപ്പ് സഹിതം‘The Chief Security Officer, AAI Cargo Logistics & Allied Services Company Limited, AAICLAS Complex, Delhi Flying Club Road, Safdarjung Airport, New Delhi110 003’ എന്നവിലാസത്തിൽ ജൂൺ 20നകം അപേക്ഷിക്കണം.
കിലയിൽ അസി. പ്രൊഫസർ
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൻ(കില) അസി. പ്രൊഫസർ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ, എക്സ്പേർട് ഇൻ ലോക്കൽ ഡവലപ്മെന്റ് എന്നീ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസി. പ്രൊഫസർ തസ്തികയിൽ സ്ഥിര നിയമനവും എക്സ്പേർട് ഇൻ ലോക്കൽ ഡവലപ്മെന്റ് തസ്തികയിൽ കരാർ നിയമനവുമാണ്. യോഗ്യത അസി. പ്രൊഫസർ പബ്ലിക് അഡ്മിനിസ്ട്രേഷനിലൊ പബ്ലിക് ഫിനാൻസിലൊ ബിരുദാനന്തരബിരുദം, അല്ലെങ്കിൽ എംബിഎ.പിഎച്ച്ഡി. അന്താരാഷ്ട്ര ജേർണലുകളിലൊ യുജിസി ലിസ്റ്റ് പ്രകാരമുള്ള ജേർണലുകളിലൊ കുറഞ്ഞത് അഞ്ച് ലേഖനങ്ങൾ പ്രസിദ്ധീകരിക്കണം.
കംപ്യൂട്ടറിലും മലയാള ഭാഷയിലും അറിവുണ്ടാകണം. 39 വയസ്സ് കവിയരുത്. എക്സ്പേർട് ഇൻ ലോക്കൽ ഡവലപ്മെന്റ് യോഗ്യത ലോക്കൽ ഡവലപ്മെന്റ്/അഡ്മിനിസ്ട്രേഷൻ/ഗവേണൻസ് തുടങ്ങിയവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. കംപ്യൂട്ടറും മലയാളവും അറിയണം. പ്രായം 39ൽ കൂടരുത്. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
എംഎഫിൽ/ പിഎച്ച്ഡി അഭിലഷണീയം. ഇരുതസ്തികകളിലും ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25 വൈകിട്ട് ആറ്. കിലയുടെ ജിയോ ഇൻഫോർമാറ്റിക്സ് സെന്ററിൽ പ്രോജക്ട് ഫെലോ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ മൂന്ന്മുതൽ ഒരുവർഷത്തേക്കാണ് നിയമനം. യോഗ്യത ജിയോളജി/ജ്യോഗ്രഫി/റിമോട്ട് സെൻസിങ്/ ജിയോ ഇൻഫോർമാറ്റിക്സ്എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം, കംപ്യൂട്ടർ അറിയണം. പ്രായം 21‐30. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20 .വിശദവിവരത്തിന് http://www.kila.ac.in/careers
ടാറ്റ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് സോഷ്യൽസയൻസിൽ
ടാറ്റ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് സോഷ്യൽ സയൻസിൽ അദ്ധ്യാപക തസ്തികകളിൽ ഒഴിവുണ്ട്. പ്രൊഫസർ 6, അസോസിയറ്റ് പ്രൊഫസർ 10, അസിസ്റ്റന്റ് പ്രൊഫസർ 23 എന്നിങ്ങനെ ഒഴിവുണ്ട്. www.tiss.edu എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ അസിസ്റ്റന്റ് (ലെവൽ ഏഴ്) തസ്തികയിൽ 280 ഒഴിവുണ്ട്. യോഗ്യത ബിരുദം. പ്രായം 20‐28. www.epfindia.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25.