വ്യോമസേനയിൽ എയർമാൻ തസ്തികയിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എക്സ്( എഡ്യു. ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ(സെക്യൂരിറ്റി, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലാണ് അപേക്ഷ ക്ഷണിച്ചത്. അവിവാഹിതരായ യുവാക്കൾക്ക് അപേക്ഷിക്കാം. മാസ്റ്റർ വാറന്റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമീഷൻഡ് ഓഫീസറാകാനുള്ള അവസരമുണ്ട്.
എഴുത്ത് പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവക്ക് ശേഷമാണ് നിയമനം. ഓരോ ട്രേഡിനും അപേക്ഷിക്കാനുള്ള യോഗ്യത ഗ്രൂപ്പ് എക്സ് 50 ശതമാനം മാർക്കോടെ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യം അല്ലെങ്കിൽ ത്രിവത്സര എൻജിനിയറിംഗ് ഡിപ്ലോമ. ഗ്രൂപ്പ് വൈ നോൺ ടെക്നിക്കൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു/വിഎച്ച്എസ്ഇ. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് നേടണം. ഗ്രൂപ്പ് വൈ(മെഡിക്കൽ അസി.) ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. ഗ്രൂപ്പ് എക്സ് വിഭാഗത്തിൽ അപേക്ഷിക്കാൻ താൽപര്യമുള്ളവർക്ക് ഗ്രൂപ്പ് വൈ വിഭാഗത്തിലും അപേക്ഷിക്കാം. ഇങ്ങനെയുള്ളവർക്ക് പൊതുവായി ഒരു പരീക്ഷയാണുണ്ടാവുക. ഡിപ്ലോമക്കാരെ ഗ്രൂപ്പ് എക്സിലേക്ക് മാത്രമേ പരിഗണിക്കൂ. ഉയരം 152.5 സെ.മീ, നെഞ്ച് വികാസം 5 സെ.മീ, ഉയരത്തിനൊത്ത തൂക്കം. പ്രായം 1999 ജൂലായ് 19നും 2003 ജൂലായ് ഒന്നിനും ഇടയിൽ (ഇരുതീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. 2019 സെപ്തംബറിലാണ് എഴുത്ത് പരിക്ഷ. കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം. അപേക്ഷാഫീസ് 250 രൂപ. ഓൺലൈനായി അടയ്ക്കാം. https://airmanselection.cdac.in വഴി ഓൺലൈനായി ജൂലായ് ഒന്നുമുതൽ അപേക്ഷിക്കാം അവസാന തീയതി ജൂലായ് 15.
തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ
തമിഴ്നാട് മർക്കന്റൈൽ ബാങ്കിൽ ഡെപ്യൂട്ടി ജനറൽ മാനേജർ, അസി. ജനറൽ മാനേജർ (ജനറൽ ബാങ്കിംഗ്) തസ്തികയിൽ ഒഴിവുണ്ട്. ഇരുതസ്തികകളിലും യോഗ്യത ബിരുദം/ബിരുദാനന്തര ബിരുദവും സി.എ.ഐ.ഐ.ബി. ഡെപ്യൂട്ടി ജനറൽ മാനേജർ പ്രായം 45‐55. അസി. ജനറൽ മാനേജർ പ്രായം 53ൽ കൂടുതൽ. അപേക്ഷ ജൂൺ 17നകം The General Manager, Human Resources Development Department,Tamilnad Mercantile Bank Ltd. Head Office, # 57, V. E. Road, Thoothukudi 628 002 എന്ന വിലാസത്തിൽ ലഭിക്കണം.
നെഹ്റു യുവകേന്ദ്രയിൽ 337 ഒഴിവ്
നെഹ്റു യുവകേന്ദ്രയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 337 ഒഴിവുണ്ട്. സ്ഥിരനിയമനമാണ്. അസി. ഡയറക്ടർ(ഡിസ്ട്രിക്ട് യൂത്ത് കോ‐ ഓർഡിനേറ്റർ) 160, ജൂനിയർ കംപ്യൂട്ടർ പ്രോഗ്രാമർ 17, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ 1, അസിസ്റ്റന്റ് 38, ലൈബ്രേറിയൻ 1, സ്റ്റെനോഗ്രാഫർ ഗ്രേഡ് രണ്ട് 23, കംപ്യൂട്ടർ ഓപറേറ്റർ 4, അക്കൗണ്ട്സ് ക്ലർക് കം ടൈപിസ്റ്റ് 58, എൽഡി ക്ലർക് 12, മൾടി ടാസ്കിങ് സ്റ്റാഫ് 23 എന്നിങ്ങനെയാണ് ഒഴിവ്. എസ്എസ്എൽസിമുതൽ ബിരുദാനന്തര ബിരുദയോഗ്യതയുള്ളവർക്ക് വരെ വിവിധ തസ്തികകളിൽ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള വിശദവിവരം www.nyks.nic.in ൽ ലഭിക്കും.
ബനാറസ് ഹിന്ദു സർവകലാശാലയിൽ
ബനാറസ് ഹിന്ദു സർവകലാശാലയിൽ വിവിധ വിഭാഗങ്ങളിൽ അസി. പ്രൊഫസർ ഒഴിവുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് (ഫാക്കൽറ്റി ഒഫ് മെഡിസിൻ‐ വിവിധ വിഷയങ്ങളിൽ) 99, ഫാക്കൽറ്റി ഒഫ് ആയുർവേദ 24, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചറൽ സയൻസ് 80, വിവിധ വിഷയങ്ങൾ 17, ഫാക്കൽറ്റി ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് 46, ഫാക്കൽറ്റി ഒഫ് ആർട്സ് 52, ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസ് 23, ഫാക്കൽറ്റി ഒഫ് സംസ്കൃത വിദ്യ ധർമ് വിഗ്വാൻ 7 , ഫാക്കൽറ്റി ഒഫ് ലോ 6, ഫാക്കൽറ്റി ഒഫ് എഡ്യുക്കേഷൻ 10, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് സ്റ്റഡീസ് 6, ഫാക്കൽറ്റി ഒഫ് പെർഫോർമിങ് ആർട്സ് 9, ഫാക്കൽറ്റി ഒഫ് വിഷ്വൽ ആർട്സ് 8, മഹിളാ മഹാവിദ്യാലയ 39, രാജീവ് ഗാന്ധി സൗത്ത് ക്യാമ്പസ് ബർക്കാച്ച, മിർസാപൂർ 16 എന്നിങ്ങനെയാണ് ഒഴിവ്.www.bhu.ac.in വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിച്ചതിന്റെ പകർപ്പ് Office Of the Registrar, Recruitment & Assessment Cell, Holkar House, BHU Varanasi221005(UP) എന്ന വിലാസത്തിൽ ജൂൺ 29 നകം ലഭിക്കണം.
എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ
എൻജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിൽ മാനേജ്മെന്റ് ട്രെയിനിയെ തെരഞ്ഞെടുക്കും. എൻജിനിയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ 36, സിവിൽ 16, കെമിക്കൽ 10, ഇലക്ട്രിക്കൽ 9, ഇൻസ്ട്രുമെന്റേഷൻ 8 എന്നിങ്ങനെയാണ് ഒഴിവ്. www.engineersindia.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 20.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ
ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ കോൺട്രാക്ട് എൻജിനിയർ തസ്തികയിൽ ഒഴിവുണ്ട്. സിവിൽ 12, ഇലക്ട്രിക്കൽ 6, എൻവയോൺമെന്റൽ എൻജിനിയറിങ് 1 എന്നിങ്ങനെയാണ് ഒഴിവ്. ബംഗളൂരു, കൊച്ചി, ഗോവ, ആർക്കോണം, വിശാഖപട്ടണം, മുംബൈ, പോർട് ബ്ലെയർ എന്നിവിടങ്ങളിലാണ് ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്. ഉയർന്ന പ്രായം 26. വാക് ഇൻ ഇന്റർവ്യു ജൂൺ 15 രാവിലെ ഒമ്പത് മുതൽ. വിശദവിവരത്തിന് www.belindia.in
വാറങ്കൽ എൻ.ഐ.ടിയിൽ
വാറങ്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ ഗ്രേഡ് രണ്ട്(എജിപി 7000), അസി. പ്രൊഫസർ ഗ്രേഡ് രണ്ട്(എജിപി 6000) തസ്തികകളിൽ ഒഴിവുണ്ട്. ആകെ 135 ഒഴിവാണുള്ളത്. www.nitw.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനും അപേക്ഷിച്ചതിന്റെ പ്രിന്റ് ലഭിക്കാനുമുള്ള അവസാന തീയതി ജൂലായ് അഞ്ച്.
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ വർക്ക് അസിസ്റ്റന്റ്
ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ വർക്ക് അസിസ്റ്റന്റ്, ഗ്രൂപ്പ് സി നോൺ ഗസറ്റഡ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു 74 ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ്സ് ജയം. പ്രായം 18‐27. നിയമാനുസൃത ഇളവ് ലഭിക്കും. രണ്ട് ഘട്ടങ്ങളായുള്ള പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ട പരീക്ഷയിൽ യോഗ്യത നേടുന്നവരെ മാത്രമേ രണ്ടം ഘട്ട പരീക്ഷയ്ക്ക് തിരഞ്ഞെടുക്കൂ. നൂറ് രൂപയാണ് അപേക്ഷാഫീസ്. ഓൺലൈനായി അടയ്ക്കണം . സ്ത്രീകൾ/ എസ്സി/എസ്ടി/ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസില്ല. https://recruit.barc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് ഒന്ന് .
മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സിൽ
മസഗോൺ ഡോക് ഷിപ് ബിൽഡേഴ്സ് ലിമിറ്റഡിൽ പേഴ്സണൽ അസി. കം ക്ലാർക്ക് 20, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ 1, സെക്യൂരിറ്റി ശിപായി(വിമുക്തഭടന്മാർക്ക്) 6 ഒഴിവുണ്ട്. http://www.mazagondock.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 26.
ഡി.ആർ.ഡി.ഒ ടെക്നീഷ്യൻ
ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ടെക്നീഷ്യൻ എ (ടെക് എ) തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 371 ഒഴിവുകളാണുള്ളത്.ഡിആർഡിഒയുടെ സിഇപിടിഎഎം-09 പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്.യോഗ്യത: പത്താംക്ലാസും ഐടിഐ സർട്ടിഫിക്കറ്റും.പ്രായം: 18 -28 വയസ്.അപേക്ഷാ ഫീസ്: 100 രൂപ.അപേക്ഷിക്കേണ്ട വിധം: www.drdo.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 26.കൂടുതൽ വിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഇന്ത്യൻ ഓയിൽ കോർപറേഷൻ
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ്പ് ലൈൻ ഡിവിഷനിൽ ടെക്നീഷ്യൻ അപ്രന്റിസുകളാവാൻ അവസരം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിലാണ് ഒഴിവ്.ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ www.iocl.com എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി - ജൂൺ 26.
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ
സ്റ്റീൽ അതോറിറ്റി ഒഫ് ഇന്ത്യ യിൽ വിവിധ എൻജിനിയറിംഗ് വിഭാഗങ്ങളിലായി മാനേജ്മെന്റ് ട്രെയിനി(ടെക്നിക്കൽ) ഇ-1 ഗ്രേഡ് തസ്തികയിൽ 142 ഒഴിവുകളുണ്ട്. ഗേറ്റ്-2019 വഴിയാണ് തിരഞ്ഞെടുപ്പ്.ഒരു വർഷമാണ് പരിശീലനം. ജൂൺ 14വരെ ഒാൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: www.sail.co.in