കാലടി: കാഞ്ഞൂരിലെ വീടുകളിൽ പാകിയ ടൈലുകൾ തനിയെ ഉയർന്നുപൊങ്ങുന്നതും പൊട്ടിച്ചിതറുന്നതും ജനങ്ങൾക്കിടയിൽ ആശങ്ക പരത്തി. പത്ത് വർഷത്തിലേറെ പഴക്കമുള്ള വീടുകളിലാണ് സംഭവം. കഴിഞ്ഞ വർഷം പ്രളയജലം കയറിയ വീടുകളിലും ഇങ്ങിനെ ടൈലുകൾ പൊട്ടുന്നുണ്ട്. ചില വീടുകളിലെ ടൈലുകൾ പൊട്ടി ചീളുകൾ തെറിച്ചു. മുറികളുടെ നടുവിലെ ടൈലുകളാണ് ആദ്യം ഉയരുക. ഇതിന്റെ അടിയിൽ നിന്നും വെള്ളം തിളക്കുന്നതുപോലെ ശബ്ദവും കേട്ടതായി വീട്ടുകാർ പറഞ്ഞു.
പ്രളയത്തിൽ പൂർണമായി തകർന്ന വീടുകളിൽ പുനർനിർമിക്കുന്നതിന് സഹായം വിതരണം ചെയ്‌തിരുന്നു. പൂർണമായി തകർന്ന വീടുകൾ സ്വയം പുനർനിർമിക്കാൻ തയ്യാറായി വന്നവരുടെ എണ്ണം 8,020 ആയിരുന്നു. ഭാഗികമായി തകർന്നത് 2,42,602 വീടുകളാണ്. ഇതിൽ 15 ശതമാനം കേടുപാടുകൾ സംഭവിച്ച വീടുകളുടെ എണ്ണം 1,27,781 ആണ്. ഈ വിഭാഗത്തിൽപെട്ട വീടുകൾ നന്നാക്കുന്നതിന് 10,000 രൂപ വീതമുള്ള സഹായം 81,923 പേർക്ക് വിതരണം ചെയ്തിരുന്നു.