ethiopian-woman

എത്യോപ്യ: ഗർഭിണികൾ പരീക്ഷ എഴുതിയ വാ‌ർത്തയും, ഗർഭിണി ആശുപത്രിയിൽ ഡാൻസ് ചെയ്ത വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അത്തരത്തിൽ ഇപ്പോൾ സോഷ്യൽ മീഡിയയുടെ അഭിനന്ദനം ഏറ്റുവാങ്ങുന്നത് എത്യോപ്യൻ സ്വദേശിയായ അൽമാസ് ദേരെസയാണ്. പ്രസവിച്ച് 30 മിനിറ്റിന് ശേഷം ആശുപത്രിക്കിടക്കയിൽ നിന്ന് പരീക്ഷ എഴുതിയിരിക്കുകയാണ് ഈ 21 കാരി.

സെക്കന്ററി സ്കൂൾ പരീക്ഷയാണ് യുവതി എഴുതിയിരിക്കുന്നത്. പ്രസവ തീയതിക്ക് മുമ്പ് പരീക്ഷ കഴിയുമെന്നായിരുന്നു അൽമാസിന്റെ പ്രതീക്ഷ. എന്നാൽ റംസാൻ കാരണം പരീക്ഷ നീട്ടിവച്ചു. അടുത്തവർഷം പരീക്ഷ എഴുതാമെന്ന് ചില ബന്ധുക്കളും സുഹൃത്തിക്കളുമൊക്കെ പറഞ്ഞെങ്കിലും വെറുതെ ഒരു വർഷം കളയാൻ അവൾ തയ്യാറായില്ല.

കുഞ്ഞിന് ജന്മം നൽകി 30 മിനിറ്റിന് ശേഷം അവൾ വീണ്ടും വിദ്യാർത്ഥിയായി. ആശുപത്രിക്കിടക്കയിലിരുന്ന് പരീക്ഷ എഴുതി. വരും ദിനങ്ങളിലെ പരീക്ഷയും എഴുതാനുള്ള തയ്യാറെടുപ്പിലാണ് അൽമാസ്. നിശ്ചയദാർണ്ഡ്യത്തിന്റെ പ്രതീകമെന്നാണ് ഈ മിടുക്കിയെ സോഷ്യൽ മീഡിയ വാഴ്ത്തുന്നത്.