kaumudy-news-headlines

1. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെ എന്ന് പ്രോഗ്രാം കോ-ഡിനേറ്റര്‍ പ്രകാശ് തമ്പി. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദം ആണ്. സ്വര്‍ണ്ണ കടത്തും ബാലഭാസ്‌കറിന്റെ മരണവും തമ്മില്‍ ബന്ധം ഇല്ലെന്നും പ്രകാശ് തമ്പി. അപകടം ഉണ്ടായപ്പോള്‍ സഹോദരനെ പോലെ കൂടെ നിന്നു. സത്യാവസ്ഥ പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴത്തേത് അനാവശ്യ വിവാദങ്ങള്‍ എന്നും പ്രതികരണം


2. സ്വര്‍ണ്ണ കടത്ത് കേസില്‍ മുഖ്യ ഇടനിലക്കാരനായ പ്രകാശ് തമ്പി എറണാകുളം കാക്കനാട്ടെ ജയിലില്‍ ആണ്. അതേസമയം, വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിന് ഇടയാക്കിയ അപകടത്തിന്കാരണം രാത്രി യാത്ര ആരുടെയും പ്രേരണയില്‍ അല്ലെന്ന് സ്ഥിരീകരണം. ഹോട്ടല്‍ റൂം ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നു എന്നതിന് ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തതും ബാലഭാസ്‌കര്‍ തന്നെ എന്ന് കണ്ടെത്തല്‍
3. തൃശൂര്‍ വടക്കുനാഥ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം മടങ്ങും വഴിയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പ്പെട്ടത്. രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിന് കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചത് ആരെന്ന കാര്യത്തില്‍ മാത്രമാണ് ഇപ്പോഴും വ്യക്തത ലഭിക്കാത്തത്.
4. ഉത്തരേന്ത്യയില്‍ അതിതാപം. ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ചൂട് കൂടിയേക്കും. റൊക്കാര്‍ഡ് ചൂടാണ് ഉത്തരന്ത്യേയിലെ പല സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്
5. അതിനിടെ, കടുത്ത ചൂടിനെ തുടര്‍ന്ന് ഇന്നലെ കേരള എക്സ്പ്രസില്‍ മരിച്ച യാത്രക്കാരുടെ മൃതദേഹം ഇന്ന് കോയമ്പത്തൂരില്‍ എത്തിക്കും. രണ്ട് പേരുടെ മൃതദേഹം വിമാന മാര്‍ഗവും രണ്ട് പേരുടെ മൃതദേഹങ്ങള്‍ റോഡ് മാര്‍ഗവുമാണ് തമിഴ്നാട്ടില്‍ എത്തിക്കുക. നിര്‍ജ്ജലീകരണത്തെ തുടര്‍ന്നാണ് കൊടും ചൂടില്‍ യാത്രക്കാര്‍ മരണപ്പെട്ടത്
6. എം.ബി.ബി.എസ് സംവരണ സീറ്റില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍. 8 സ്വാശ്രയാ കോളേജുകള്‍ക്ക് 10 ശതമാനം സംവരണം. ന്യൂനപക്ഷ പദവിയുള്ള കോളേജുകളെ ഒഴിവാക്കി സ്വാശ്രയാ കോളേജുകള്‍ക്ക് ഉത്തരവ് ബാധകമാക്കിയതാണ് വിവാദത്തിലായത്. ഫീസ് ഘടന സംബന്ധിച്ചും അവ്യക്തത. സംവരണ സീറ്റിലെ ഫീസ് ആരു നല്‍കും എന്നതില്‍ ആശയ കുഴപ്പം. സര്‍ക്കാര്‍ ഉത്തരവിന് എതിരെ ന്യൂനപക്ഷ പദവിയുള്ള കോളേജുകള്‍ കോടതിയെ സമീപിക്കും
7. മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമില്ലാത്ത വര്‍ക്കല എസ്.ആര്‍ കോളേജിനും ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളേജിനും സീറ്റ് കൂട്ടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സാമ്പത്തിക സംവരണം വരമ്പോള്‍ ജനറല്‍ വിഭാഗത്തിലും മറ്റ് സംവരണ വിഭാഗത്തിലും സീറ്റ് കുറവ് വരരുത് എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതിനാല്‍ മെഡിക്കല്‍ കോളേജുകളില്‍ 25 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് ആണ് സര്‍ക്കാരിന്റെ ആവശ്യം. എട്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ സീറ്റുകളുടെ എണ്ണം 10 ശതമാനം കൂട്ടാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പുറത്തിറക്കിയത് ഇന്നലെ.
8. വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ ഗുജറാത്ത് തീരത്തോട് അടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 130 മുതല്‍ 140 കിലോ മീറ്റര്‍ വരെയാണ് കാറ്റിന്റെ വേഗത. കാറ്റ് നാശം വിതക്കാന്‍ ഇടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
9. പടിഞ്ഞാട് തെക്കു-പടിഞ്ഞാറ് ദിശയില്‍ ഗോവയില്‍ നിന്നും 350ഉം മുംബയില്‍ നിന്ന് 510ഉം ഗുജറാത്തില്‍ നിന്നും 650ഉം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ വായു ചുഴലിക്കാറ്റ് നീങ്ങുന്നത്. കാറ്റ് ഗുജറാത്ത് തീരത്തോട് അടുക്കുമ്പോള്‍ ജാഗ്രതയിലാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ ക്രമീകരണങ്ങള്‍ സംബന്ധിച്ച് തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.
10. 60 ലക്ഷം പേരെ വായു ബാധിച്ചേക്കാം എന്ന് ഗുജറാത്ത് സര്‍ക്കാര്‍. 24 മണിക്കൂര്‍ കാറ്റ് തുടരാന്‍ ഇടയുണ്ട്. ജാഗ്രത നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ 10 ടീം ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. 28 ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തീരദേശ സേന, നേവി, കരസേന, വ്യോമ സേന എന്നിവ സജ്ജമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.
11. അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനയുടെ എ.എന്‍ 32 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് ആയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു. ഇന്നലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് കൂടുതല്‍ തിരച്ചില്‍ നടത്തുന്നത്. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 13 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് മെചുകയിലേക്ക് പോകവേ ആണ് വിമാനം കാണാതായത്
12. സിയാങ് ജില്ലയിലെ പായും സര്‍ക്കിളിന് തൊട്ടടുത്താണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്നലെ വൈകിട്ടോടെ കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തുകയായിരുന്ന എം.ഐ. 17 ഹെലികോപ്റ്റര്‍ ആണ്് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്തെ മരങ്ങളെല്ലാം കത്തി നശിച്ച നിലയിലാണ്. വിമാനം തകര്‍ന്നു വീണപ്പോള്‍ വലിയ തീപിടിത്തം ഉണ്ടായെന്നാണ് ദൃശ്യങ്ങളിലൂടെ വ്യക്തമാകുന്നത്.