vellappally-natesan

വയനാട്: വയനാട്ടിൽ യാത്രാ തടസം ഉണ്ടാക്കാനല്ലാതെ ഒന്നും ചെയ്യാൻ രാഹുൽ ഗാന്ധിക്ക് സാധിക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നരേന്ദ്ര മോദി തന്നെയായിരിക്കും അടുത്ത തവണയും പ്രധാനമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും, ശബരിമലയിൽ യുവതികൾ പ്രവേശിക്കാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തിരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യമന്ത്രി മാത്രമല്ല ഉത്തരവാദിയെന്നും ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.