തിരുവനന്തപുരം: അടുത്ത ചൊവ്വാഴ്‌ച സംസ്ഥാനത്ത് മോട്ടോർ വാഹനങ്ങൾ പണിമുടക്കും. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് നിർബന്ധമാക്കിയതിനെതിരെയാണ് പണിമുടക്ക്. ബസ്, ഓട്ടോ, ടാക്‌സി, ലോറി എന്നീ വാഹനങ്ങൾ പണിമുടക്കിൽ പങ്കെടുക്കും. തൃശൂരിൽ ചേർന്ന മോട്ടോർ വാഹന സംരക്ഷണ സമിതി യോഗമാണ് പണിമുടക്ക് നടത്താൻ തീരുമാനിച്ചത്.