love-making

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ഒരു പ്രത്യേക കാലമില്ലെന്നതാണ് സത്യമെങ്കിലും മുടിയഴിച്ചിട്ട സുന്ദരിയെപ്പോലെ പ്രകൃതി എല്ലാം മറന്ന് ആർത്ത് പെയ്യുമ്പോൾ സ്‌നേഹിച്ച് പോകാത്തവർ ചുരുക്കമായിരിക്കും. മാനത്ത് മഴക്കാറ് കാണുമ്പോൾ പീലി വിടർത്തി മയിലുകൾ ആടുന്നതും പാമ്പുകൾ ഇണചേരാനെത്തുന്നതുമെല്ലാം പ്രകൃതിയിലെ സ്വാഭാവിക പ്രതികരണങ്ങളാണ്. മഴക്കാലത്തെ തണുപ്പിനെ പ്രതിരോധിക്കാൻ ഇണയോട് ചേർന്ന് നിന്ന് പ്രകൃതി പരസ്പരം ചൂടുനൽകുമ്പോൾ മനുഷ്യന് മാത്രം എങ്ങനെ മാറിനിൽക്കാനാകും. ഓരോ മനുഷ്യ മനസിലും റൊമാൻസിന്റെ അതിതീവ്രത അനുഭവപ്പെടുന്നത് മൺസൂൺ കാലത്താണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. മഴക്കാലത്തെ ലൈംഗിക ബന്ധം പങ്കാളികൾ തമ്മിലുള്ള ഇഴയടുപ്പം വർദ്ധിപ്പിക്കാനും മാനസിക ആരോഗ്യ പുരോഗതിക്കും കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ദ്ധരും സാക്ഷ്യപ്പെടുത്തുന്നു.

love-making

ശരീരത്തിന് ചൂട് വേണം

ഇടിമിന്നലിന്റെ അകമ്പിടിയോടെ പുറത്ത് മഴ തിമിർത്ത് പെയ്യുമ്പോൾ മുറിക്കുള്ളിലെ സ്വകാര്യതയിൽ പ്രണയത്തിന്റെ അതിതീവ്ര മഴ നനയാൻ കൊതിക്കുന്നവരാണ് മനുഷ്യൻ. പുറത്തെ തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ പങ്കാളിയുടെ ശരീരത്തിന്റെ ചൂട് തേടുന്നതിൽ എന്താണ് തെറ്റ്.

love-making

കാലാവസ്ഥ പുലിയാണ്

മൺസൂൺ കാലം മനുഷ്യ മനസിന്റെ ആകുലതകളും വ്യസനങ്ങളും താനേ മറയുന്ന നേരമാണെന്ന് വൈദ്യശാസ്ത്രം പറയുന്നു. അതുകൊണ്ട് തന്നെ ഇക്കാലത്ത് മനുഷ്യന്റെ ആഗ്രഹങ്ങളും താനെ ഉണരുന്നു. പുറത്ത് പതിയെ വീശുന്ന തണുത്ത കാറ്റും തമിർത്ത് പെയ്യുന്ന മഴയും മനുഷ്യ മനസിൽ ലൈംഗിക താത്പര്യങ്ങൾ ഉണർത്തുന്നത് സ്വാഭാവികമാണ്.

love-making

നനഞ്ഞ വസ്ത്രങ്ങൾ, ചൂടുമാറാത്ത ശരീരം

മഴ കൊണ്ട് മാത്രം മുളയ്‌ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൽ, മനസിൽ... എന്ന വരികൾ കേൾക്കാത്തവർ നമ്മളിൽ കുറവായിരിക്കും. വരികളിൽ പറയുന്നത് പോലെ മഴ കൊണ്ട് നനഞ്ഞ ശരീരത്തിൽ നിന്നും അതിനോട് ഒട്ടിക്കിടക്കുന്ന വസ്ത്രത്തിൽ നിന്നും മനുഷ്യ മനസിലെ ആഗ്രഹങ്ങൾ മുളയ്‌ക്കുമെന്നത് നേരാണ്. മഴ നനഞ്ഞ് വീട്ടിലേക്ക് കയറി വരുന്ന നിങ്ങൾക്ക് പങ്കാളിയുടെ ഊഷ്‌മളമായ ഒരു ആലിംഗനം വേണമെന്ന് തോന്നിയാൽ എന്താണ് തെറ്റ്.

love-making

മഴ ഏറ്റവും സുന്ദരം

ചൂടുകാലത്തെ പല വിധ പ്രശ്‌നങ്ങൾ മൂലം പങ്കാളിയോട് ചേർന്നൊട്ടി കിടക്കാൻ പലരും മടിക്കും. വിയർപ്പിന്റെ രൂക്ഷഗന്ധവും ചൂടുകാലത്തെ പ്രശ്‌നങ്ങളും മൂലം ലൈംഗിക ബന്ധത്തിന് നോ പറയുന്നവരും ഏറെയാണ്. എന്നാൽ മഴക്കാലം അങ്ങനെയല്ല, മനുഷ്യ ശരീരത്തിലെ എല്ലാ ആഗ്രഹങ്ങളും പൂർത്തീകരിക്കാനായി പ്രകൃതി കരുതിവച്ചിരിക്കുന്ന കാലമാണെന്ന് വേണമെങ്കിൽ മഴക്കാലത്തെ വിളിക്കാം. മനസും ശരീരവും റിലാ‌ക്‌സ് ചെയ്യാൻ പറ്റുന്നതിനൊപ്പം പങ്കാളികൾ തമ്മിലുള്ള മാനസിക ശാരീരിക ബന്ധം കൂടി മെച്ചപ്പെടുത്താൻ പറ്റുമെങ്കിൽ പിന്നെന്താണ് വേണ്ടത്.

love-making

മഴയുടെ സംഗീതം

ലോകത്തിലെ ഏത് സംഗീതത്തേക്കാളും മികച്ചതാണ് മഴയുടെ സംഗീതമെന്ന് നിസംശയം പറയാം. ഇത്രയും മാസ്‌മരികമായ സംഗീതത്തിൽ മനംമയങ്ങുന്നവർ ഒന്ന് പ്രേമിച്ച് പോകുന്നതിൽ ആരെയും തെറ്റ് പറയാൻ കഴിയില്ല.മഴയുടെ ആർത്തലയ്‌ക്കുന്ന സംഗീതത്തിൽ പരസ്പരം പെയ്‌ത് തോരുമ്പോൾ സ്വർഗീയ അനുഭൂതിയിലേക്ക് ചിറക് വിരിച്ച് പറക്കാമെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. മഴയും തണുപ്പുമല്ല, പങ്കാളികൾ തമ്മിലുള്ള താത്പര്യവും പരസ്പര സ്‌നേഹവുമാണ് ഏതൊരു ബന്ധത്തിന്റെയും ആണിക്കല്ല്. അതിന് മഴയും വെയിലും തണുപ്പും ഒന്നും ഒരു തടസമല്ല,ഒരു പക്ഷേ ഈ സ്‌നേഹത്തിന് ഇഴയടുപ്പം കൂട്ടാനുള്ള ചാലക ശക്തിയായി ഇവ മാറാറുണ്ടെന്നതാണ് സത്യം.