കൗമാരക്കാരുടെ മുഖ്യ ശത്രുവാണ് മുഖക്കുരു. നിങ്ങളുടെ മനോഹരമായ മുഖത്ത് മുഖക്കുരു അഭംഗി തന്നെയാണ്. മുഖക്കുരുവും അതുമൂലമുണ്ടാകുന്ന പാടുകളുമകറ്റാൻ പഠിച്ച പണി പതിനെട്ടും നമ്മൾ പയറ്റാറുണ്ട്. ബ്യൂട്ടീപാർലറിൽ പോയും വിലകൂടിയ ക്രീമുകൾ വാങ്ങിയും പോക്കറ്റ് കാലിയാകും.എന്നാൽ മിക്കപ്പോഴും ഫലം നിരാശയായിരിക്കും. വലിയ കാശ് ചെലവില്ലാതെ വീട്ടിലിരുന്ന് തന്നെ നമുക്ക് ഈ പ്രശ്‌നം പരിഹരിക്കും.
ഇതാ ചില സൂത്രവിദ്യകൾ
-തുളസിയില നീര്, കറ്റാർവാഴ, പുതിനയിലയുടെ നീര് എന്നിവ ഓരോ ടീസ്‌പൂൺ വീതം യോജിപ്പിച്ച് 5 മിനിറ്റ് മുഖത്ത് തേച്ച് പിടിപ്പിക്കുക. ശേഷം ഇളം ചൂടുവെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ട് തവണയങ്കിലും ഇത് ചെയ്യുക. മുഖക്കുരുവിനും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകളകറ്റാനും ഇത് സഹായിക്കും.
-തക്കാളി തൊലി അരച്ച് മുഖത്ത് പുരട്ടുക ഉണങ്ങിയ ശേഷം കഴുകിക്കളയുക
-മഞ്ഞളും ആര്യവേപ്പിലയും ചേർത്ത് അരച്ച് പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക
-തൈര്,കറ്റാർ വാഴ, മുൾട്ടാണിമിട്ടി എന്നിവ സമം ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. ആഴ്ചയിൽ നാല് തവണയെങ്കിലും ഇത് ചെയ്യുക.
-ഐസ് കട്ട മുഖക്കുരു ഉള്ള ഭാഗത്ത്‌വയ്ക്കുക. ഇത് കുരുവിന്റെ വലിപ്പവും ചുവപ്പ് നിറവും കുറയ്ക്കാൻ സഹായിക്കും
-തേങ്ങാപ്പാലിൽ കുങ്കുമപ്പൂവ് അരച്ച് ചേർത്ത് മുഖത്ത് പുരട്ടുക
-ആര്യവേപ്പില ഇട്ട് തിളപ്പിച്ച വെള്ളം (ഇളം ചൂട് വെള്ളം) കൊണ്ട് രാവിലെ മുഖം കഴുകുക
-തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകുക
-എണ്ണപലഹാരങ്ങൾ കുറയ്ക്കുക
-വാഴയുടെ പച്ച നിറത്തിലുള്ള മൂത്ത ഇല അരച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം