ഇടവപ്പാതി പെയ്തു തുടങ്ങിയ ഉടൻ തന്നെ മരങ്ങൾ വീഴുകയും വൈദ്യുതി കമ്പികളും പോസ്റ്റുകളും തകരുകയും വൈദ്യുതി ആഘാത മരണങ്ങളും,അപകടങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്നു പരാതികളുടെ എണ്ണവും ക്രമാതീതമാകുന്നു . ചുരുക്കത്തിൽ വൈദ്യുതി ബോർഡിലെ പുറം ജീവനക്കാർക്കാണ് ഏറ്റവും കൂടുതൽ ജോലി ഭാരം ഉണ്ടാകുന്നത്. ഈ വർഷം മറ്റൊരു ബുദ്ധിമുട്ടും ഉണ്ടായിരിക്കുന്നു. സാധാരണഗതിയിൽ ഏപ്രിൽ മാസം ആദ്യമാണ് സ്ഥലം മാറ്റങ്ങൾ ഉണ്ടാകുന്നത്. ഇത്തവണ തിരഞ്ഞെടുപ്പ് കാരണം സ്ഥലംമാറ്റ ഉത്തരവ് പ്രാബല്യത്തിലായതു തിരഞ്ഞെടുപ്പ് കമ്മിഷൻ നിരോധനാജ്ഞ പിൻവലിച്ചതിനു ശേഷമാണ്. അടുത്ത ദിവസങ്ങളിൽ ഇറങ്ങിയ സ്ഥലംമാറ്റ ഉത്തരവ് നടപ്പിലാക്കിയാൽ ലൈൻ സ്റ്റാഫ് നന്നേ ബുദ്ധിമുട്ടേണ്ടി വരും . പുതിയ ഒരു സ്ഥലത്തെത്തുന്നവർക്കു അവിടുത്തെ ഭൂമിശാസ്ത്രവും ലൈനുകളെ പറ്റിയും ,വിതരണശൃംഖല യെ പറ്റിയും മനസിലാക്കാൻ സമയം എടുക്കും. അപ്പോൾ ഫോൾട്ടുകൾ പരിഹരിക്കാൻ സമയം എടുക്കുകയും ,ഉപഭോക്താൾക്ക് വേണ്ട സേവനം നൽകാൻ പറ്റാതെയും വരും. ആയതിനാൽ ഇപ്പോഴിറക്കിയ സ്ഥലംമാറ്റ ഉത്തരവ് ഓണക്കാലം വരെ മരവിപ്പിച്ചാൽ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും സൗകര്യമായിരിക്കും
വി.ശശികുമാർ
ഫോൺ:9446087788