anju

1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രവും അതിലെ 'ഒരു രാജമല്ലി വിടരുന്നപോലെ' എന്ന പാട്ടും മലയാളികൾക്ക് ഇന്നും ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴിതാ ഗാനത്തിന്റെ കവർ സോംഗുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക അഞ്ജു ജോസഫ്. പ്രകൃതിരമണീയമായ ലൊക്കേഷനും, മനോഹരമായ ആലാപനവുമാണ് ഇതിന്റെ പ്രധാന ആകർഷണം.

അഞ്ജു ജോസഫിന്റെ സോളോ സീരീസിന്റെ രണ്ടാമത്തെ സീസണിന്റെ മൂന്നാമത്തെ ട്രാക്കാണിത്. റെയിൽവെ ട്രാക്കിൽ നിന്നാണ് അഞ്ജുവും ടീമും ഈ ഗാനം ആലപിക്കുന്നത്. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയുടെ മനം കവർന്ന് കഴിഞ്ഞു.

എസ്. രമേശൻ നായരാണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ഔസേപ്പച്ചൻ സംഗീതം നൽകിയ ഈ മനോഹരമായ ഗാനം ആലപിച്ചത് എം.ജി ശ്രീകുമാറാണ്. ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് നായിക-നായകന്മാരായെത്തിയത്.