gayatghri

ന്യൂഡൽഹി: അനധികൃത ധാതു ഖനന അനുമതിയുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെയും ഡൽഹിയിലെയും 22 ഓളം ഇടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി. യു.പി മുൻ മന്ത്രിയും സമാജ് വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിയുടെ മൂന്ന് വീടുകളിലടക്കമാണ് റെയ്ഡ് നടന്നത്.

യു.പിയിലെ ഷംലി, ഹാമിർപുർ, ഫത്തേപുർ, സിദ്ധാർഥ് നഗർ, ഡിയോറിയ, കൗഷംബി, ശരൺപുർ ജില്ലകളിൽ ഖനനാനുമതി നൽകിയതുമായി ബന്ധപ്പെട്ടാണ് കേസ്. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി സർക്കാരിൽ മന്ത്രിയായിരുന്നു ഗായത്രി പ്രജാപതി. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിരോധന ഉത്തരവ് ലംഘിച്ചാണ് ധാതുഖനനത്തിന് അനുമതി നൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജനുവരിയിൽ ഇരുസംസ്ഥാനങ്ങളിലുമായി 12 സ്ഥലങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.