ദിവസങ്ങളോടും യാതൊരു പൊട്ടോ പാടോ സൂര്യനിൽ കാണാത്തത് നാസയിലെ ശാസ്ത്രജ്ഞമാരിൽ ആശങ്ക പരത്തുന്നു. 16 ദിവസമായി സൂര്യനിൽ പാടുകളൊന്നും ഇല്ലെന്ന് നീരീക്ഷിച്ചുവരികയാണ് ശാസ്ത്രജ്ഞൻമാർ. ഇതേസമയം സൂര്യന്റെ പ്രതലത്തിൽ നിന്ന് കാന്തിക തരംഗങ്ങൾ ഉണ്ടാകാമെന്നാണും അത് സാറ്റെലെെറ്റുകളെയും വ്യോമഗതാഗതത്തെയും മോശമായി ബാധിക്കുമെന്നും അവർ കണക്കുകൂട്ടുന്നു.
ദിവസങ്ങളായി സൂര്യൻ ശാന്തമായാണ് നിലകൊള്ളുന്നത്. സാധാരണയായി സൂര്യൻ പൊട്ടിത്തെറിച്ചോ തിളച്ചു മറിഞ്ഞോ ആണ് കാണപ്പെടുക. അത് കാരണമാണ് സൂര്യനിൽ പാടുകളും പൊട്ടുകളും പ്രത്യക്ഷപ്പെടുന്നത്. 11 വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന സോളാർ മിനിമം എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രലോകം പറയുന്നത്. സോളാർ മിനിമം കാലം അവസാനിച്ചാൽ വീണ്ടും സൂര്യന്റെ പ്രതലത്തിൽ തീഷ്ണമായ തിളച്ചുമറിയലുകൾ തിരിച്ച് വരും.
സോളാർ മിനിമം എന്ന് പ്രതിഭാസം ഭൂമിയിലെ ജീവനെ ബാധിക്കുകയില്ല. എന്നാൽ ഭുമിക്ക് പുറത്തെ ഉപഗ്രഹങ്ങളെയും ബഹിരാകാശ സഞ്ചാരികളെയും ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്നും വിലയിരുത്തുന്നു. വർഷങ്ങളോളം നിലനിൽക്കുന്ന സോളാർ മിനിമം പ്രതിഭാസം ഭൂമിയുടെ കാലാസ്ഥയെ ബാധിക്കും. 1650 മുതൽ 1710 വരെ നീണ്ടു നിന്ന സോളാർ പ്രതിഭാസം ഭൂമിയിലെ കാലാവസ്ഥയെ ബാധിച്ചിരുന്നെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് ഭൂമി അതിശെെത്യത്തിലേക്ക് മാറിയിരുന്നു. സോളാർ മിനിമം എന്ന പ്രതിഭാസത്തിന് വിഭിന്നമായി സോളാർ മാക്സിമം എന്ന മറ്റൊരു പ്രതിഭാസവും ഉണ്ട്.