ജയ്പൂർ: സ്‌പൈസ് ജെറ്റിന്റെ ദുബായ്-ജയ്പൂർ വിമാനത്തിന്റെ ടയർ ദുബായിൽ നിന്ന് പറന്നുയരുന്നതിനിടെ പൊട്ടി. ലാൻഡിങ്ങിനൊരുങ്ങുമ്പോഴാണ് ടയർ പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. വിമാനത്താവളത്തിലെ ജോലിക്കാരാണ് പൈലറ്റിനെ വിവരമറിയിച്ചത്. തുർന്ന്, പൈലറ്റ് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. വിമാനത്തിൽ 189ഒാളം യാത്രക്കാർ ഉണ്ടായിരുന്നു. സാധാരണരീതിയിൽ തന്നെയാണ് വിമാനം നിലത്തിറക്കിയതെന്നും എമർജൻസി ലാൻഡിങ് ആവശ്യമായി വന്നില്ലെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചു.