icc-world-cup

ലണ്ടൻ: പാകിസ്ഥാനും ആസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിൽ ആസ്ട്രേലിയയ്ക്ക് 41 റൺസ് ജയം. അനായാസ ജയമെന്ന് തോന്നുക്കുമെങ്കിലും ആസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്റെ ഡി.ആർ.എസ് തീരുമാനം ഒരു നിമിഷം വെെകിയെങ്കിൽ കളിയുടെ ഫലം മറ്റൊന്നായനേ. 48ാംമത്തെ ഒാവറിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്ത് വഹാബ് റിയാസിന്റെ ബാറ്റിന് അരികിലൂടെ മൂളിക്കൊണ്ട് കടന്നുപോയി. ആസ്ട്രേലിയക്കാർ ഔട്ട് എന്ന് അപ്പീൽ ചെയ്തിട്ടും അംപയർ കുലുങ്ങിയില്ല. ഒടുവിൽ തിരുമാനം എടുക്കാൻ ഒരു സെക്കൻഡ് ബാക്കി നിൽക്കേ ഫിഞ്ച് ഡി.ആർ.എസ് നൽകി. കളി ജയിപ്പിക്കുമെന്ന തോന്നൽ ജനിപ്പിച്ച സർഫ്രാസ്​​-വഹാബ് എട്ടാം വിക്കറ്റ് കൂട്ടുകെട്ട് അതോടെ തകർന്നു. ബാക്കി വിക്കറ്റുകൾ വീഴാൻ അധികം താമസമുണ്ടായില്ല. ആസ്ട്രേലിയക്ക് ഈ ലോകകപ്പിലെ മൂന്നാമത്തെ വിജയമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് 49 ഓവറിൽ 307ന് എല്ലാവരും പുറത്താവുകയായിരുന്നു. എന്നാൽ ആസ്ട്രേലിയയുടെ 307 ന് മറുപടി നൽകാൻ ഇറങ്ങിയ പാകിസ്ഥാൻ 266 ന് പുറത്തായി. മുഹമ്മദ് ഹഫീസ് (46), സർഫ്രാസ് അഹമ്മദ് (40), ഹസൻ അലി (32), ബാബർ അസം (30) എന്നിവരും ദേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും പാകിസ്ഥാന് മുന്നേറാൻ കഴിഞ്ഞില്ല. ഓസീസിന് ഡേവിഡ് വാർണറുടെ (107) സെഞ്ചുറി കരുത്തിൽമികച്ച തുടക്കമാണ് ലഭിച്ചത്. വാർണർക്ക് പുറമെ ക്യാപ്റ്റൻ ആരോണ്‍ ഫിഞ്ച് (84) മികച്ച പ്രകടനം പുറത്തെടുത്തു.