nipah

കൊച്ചി: നിപ സംശയിച്ച് കളമശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന അഞ്ച് രോഗികളിൽ രണ്ടു പേരെ ഡിസ്ചാർജ് ചെയ്തു. പുതുതായി മൂന്നു പേരെ പ്രവേശിപ്പിച്ചു. ഐസൊലേഷൻ വാർഡിലുള്ളവരുടെ എണ്ണം ആറായി.

എറണാകുളം മെഡിക്കൽ കോളേജിൽ ഇന്ന് പരിശോധിച്ച 10 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. നിപ ബാധിച്ച യുവാവിന്റെ നില തൃപ്തികരമായി തുടരുകയാണ്. ഇയാളുമായി സമ്പർക്കം പുലർത്തിയ ഒരാളെക്കൂടി ഇന്ന് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ സമ്പർക്ക ലിസ്റ്റിലുള്ളവരുടെ എണ്ണം 330 ആയി. ഇവരിലാർക്കും തന്നെ രോഗലക്ഷണമില്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തി​കരമാണ്.

ഇവരിൽ 33 പേരെ ഇന്ന് വൈകീട്ട് നിരീക്ഷണപ്പട്ടികയിൽ നിന്നൊഴിവാക്കും. സമ്പർക്കമുണ്ടായിരുന്നവരിൽ രോഗലക്ഷണം പ്രകടമാകാൻ വിദൂര സാധ്യതയെങ്കിലും ഉണ്ടായിരുന്ന ഒമ്പതു പേരുടെ പരിശോധന ഫലവും നെഗറ്റീവാണ്.