shalu

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണങ്ങൾ തുറന്ന് പറയാനായി ആരംഭിച്ചതാണ് മീടു ക്യാംപയിൻ. മറ്റ് മേഖലകളെ അപേക്ഷിച്ച് സിനിമാ മേഖലയിലാണ് കൂടുതലായി മീടു ആരോപണങ്ങൾ വന്നത്. അടുത്തിടെ കോളിവുഡ് താരം ശാലു ശാമു ഒരു സംവിധായകനെതിരെ ഇത്തരത്തിൽ രംഗത്ത് വന്നിരുന്നു. വിജയ് ദേവരക്കൊണ്ടുടെ നായികയാക്കാമെന്ന് വാഗ്ദാനം നൽകി ഒരു പ്രമുഖ സംവിധായകൻ സമീപിച്ചെന്നും,അയാൾ തന്നോട് ലൈംഗിക ചുവയോടെ സംസാരിച്ചെന്നും ശാലു മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ശാലു. 'സംവിധായകൻ സാരി ധരിച്ച് ഓഡിഷന് ഓഫീസിൽ ചെല്ലാൻ പറഞ്ഞ് വിലാസം തന്നു. അവിടെ എത്തിയപ്പോഴാണ് അത് വീടാണെന്ന് മനസിലായത്. അയാൾ ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങിയതോടെ എന്റെ ശരീരം വിയർക്കാൻ തുടങ്ങി. ആയാൾ എസി ഓൺ ചെയ്തപ്പോൾ ചതി മനസിലായി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു- ശാലു ഒരു അഭിമുഖത്തിൽ പറഞ്ഞു. അതേസമയം സംവിധായകന്റെ പേര് പറയാൻ വിസമ്മതിച്ച താരം തെലുങ്ക് സിനിമയിലെ പ്രശസ്ത സംവിധായകനാണെന്ന് മാത്രമാണ് പറഞ്ഞത്.