goa

ഗോവയിലേക്കാണോ യാത്ര?​ ബീച്ച്,​ബിയർ,​ മാർക്കറ്റുകൾ,​ പബുകൾ ഇങ്ങനെ നീളുന്നു കാണാനും രസിക്കാനമുള്ള കാഴ്ചകളുടെ ലിസ്റ്റ്. എന്നാൽ,​ ഇതുമാത്രമല്ല ഇവിടുത്തെ കാഴ്ചകൾ. ഗോവയിലേക്ക് ആദ്യമായി എത്തുന്നവരെ സംബന്ധിച്ചെടുത്തോളം ഓരോ കോണിലും അത്ഭുതങ്ങൾ ഒളിപ്പിച്ചിരിക്കുന്ന ഇടമായിരിക്കും ഇവിടം. 50 ൽ അധികം ബീച്ചുകളും ചരിത്ര സ്ഥാനങ്ങളും ഒക്കെയായി കിടക്കുന്ന ഇവിടെ എത്തിയാൽ അധികമാരും അറിയപ്പെടാത്ത ഗോവയിലെ ഏഴിടങ്ങൾ പരിചയപ്പെടാം.

ഗോവ കാർണിവൽ

7-things-goa

ഗോവയുടെ ആഘോഷങ്ങളിൽ ഏറെ പ്രധാനപ്പെട്ടതാണ് കാർണിവൽ. വർഷത്തിലൊരിക്കൽ നടക്കുന്നതാണ് ഗോവ കാർണിവൽ. വർണശബളമായ ഉത്സവമാണിത്. നാല് ദിവസമാണ് ഈ ഉത്സവം. ഗോവൻ സംസ്കാരമാണ് ഉത്സവത്തിലൂടെ തുറന്ന് കാട്ടുന്നത്. സ്വദേശികളും വിദേശികളുമായ പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ ആഘോഷങ്ങളിൽ പങ്കെടുക്കും.

ഗോവയുടെ വിവിധ കേന്ദ്രങ്ങളിൽ ഈ കാലയളവിൽ നൃത്തസംഗീത മത്സരങ്ങളും വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കാറുണ്ട്. ഗോവയുടെ പ്രത്യേകതകളായ സംഗീതവും പാചകവും കലയും സന്ദർശകരെ ആകർഷിക്കുന്നു. വർണ്ണാഭമായ വസ്ത്രങ്ങൾ, സംഗീതം, മനോഹരങ്ങളായ ഫ്‌ളോട്ടുകൾ, ആകർഷണീയമായ നൃത്തങ്ങൾ എന്നിവ ഗോവൻ കാർണ്ണിവലിനെ മനോഹരമാക്കുന്നു

പനാജിയിലെ ഗ്രാന്റ് ഫ്ലോട്ടിംഗ് കാസിനോ

7-things-goa

ഗോവയിലെ ഏറ്റവും ആഢംബര കാസിനോ മാൻഡോവി നദിതീരത്താണ്. ഇവിടെ നിന്ന് പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിക്കാം.

കയാക്കിംഗ്

7-things-goa

ഗോവയിൽ ചെല്ലുന്നവർക്ക് ആസ്വദിക്കാവുന്ന സുന്ദരമായ ഒരു ജലകേളിയാണ് കയാക്കിംഗ്. ഗോവയിലെ നീല ജ‌ലാശയത്തിലൂടെ കായക് തുഴ‌ഞ്ഞ് നീങ്ങുമ്പോൾ നിങ്ങൾക്ക് കാണാൻ കഴിയുന്ന കാഴ്ചകൾ നിരവ‌ധിയാണ്. വർണചിറകുള്ള പക്ഷികളും മത്സ്യങ്ങളും തുടങ്ങി നി‌രവധി സുന്ദരമയാ കാഴ്ചകൾ കയാക്കിംഗിൽ കാണാൻ കഴിയും. കണ്ടൽക്കാടുകൾക്കിടയിലൂടെ നദിയിലൂടെ സഞ്ചരിക്കാം. വടക്കൻ ഗോവയിലാണിത്. ഇവിടെ ഞണ്ടുകളെയും,​ പല സസ്യ ജാലങ്ങലെയും കാണാൻ സാധിക്കും.

അരാംബോലിലെ ഡ്രം സർക്കിൾ

7-things-goa

ദിനം പ്രതി ഒരു കൂട്ടം ആളുകൾ ഇവിടെ സംഗീത നൃത്ത പരിപാടികളുമായി ഒത്തുകൂടാറുണ്ട്. വിവിധതരം സംഗീത ഉപകരണങ്ങളോടുകൂടിയ വാദ്യഘോഷങ്ങളാണ് ഇവിടെയുണ്ടാകുക.

ഗോവൻ പരമ്പരാഗത ഭക്ഷണം

7-things-goa

ഗോവയിലെ പരമ്പരാഗതമായ ഭക്ഷണമാണ് ബ്രെഡ് പോലെയുള്ള "പോയ്". കിടുക്കൻ രുചിയും അധികംമേൽപ്പൊടികളൊന്നും ചേർക്കാത്ത ഭക്ഷണമാണിത്. ഗോതമ്പ് കൊണ്ടാണ് ഉണ്ടാക്കുന്നത്.

ദിവാ‌ർ ദ്വീപ് - ഗോവയ്ക്ക് അരികിലെ അറിയപ്പെടാത്ത ദ്വീപ്

7-things-goa

ബീച്ചുകള്‍ തേടി ഗോവയിലേക്ക് സഞ്ചരിക്കുന്നവർക്ക് സുന്ദരമായ ഈ ദ്വീപിനേക്കുറിച്ച് അറിവുണ്ടാകില്ലാ. ഗോവയിലെ പ്ര‌ശസ്തമായ നദിയായ മാണ്ഡോവി നദിയിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. പനാജിയിൽ നിന്ന് 10 കിലോമീറ്റർ അകലെയായാണ് സുന്ദരമായ ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്.

ഓൾഡ് ഗോവയിലെ വൈസ് റോയ്സ് ആർച്ചിൽ നിന്ന് 10 മിനുറ്റ് ഫെറിയിൽ സഞ്ചരിച്ചാൽ ഈ ദ്വീപിൽ എത്തിച്ചേരാം പനാജിയിൽ നിന്ന് 2-0 മിനിറ്റ ദൂരം ചെന്നാൽ ഈ ദ്വീപിലെത്താം. നാടൻ ഗ്രാമീണ ജീവിതം,​ പ്രകൃതി ഭംഗി,​ പോർച്ചുഗീസ് വില്ലകൾ,​ഇവയൊക്കെ ഇവിടെ നിന്നും ആസ്വദിക്കാം.

കുംബാർജുവയിൽ മുതലകളെ കാണാം

7-things-goa

ഗോവ - മണ്ഡോവി, സുവാരി എന്നീ പ്രധാന നദികളുമായി ബന്ധിപ്പിക്കുന്ന കുംബർജുവാ കനാലിൽ സാഹസികത യാത്രയാണ്. മദ്യപിക്കുന്നവർക്ക് സ്വർഗമാണ് ഗോവ. കശുവണ്ടിപ്പഴം ഇട്ടുവാറ്റിയ ഫെനി, നാളികേരം കൊണ്ടുള്ള ഫെനി ഇങ്ങനെ തിരഞ്ഞെടുക്കാൻ നിരവധി ബ്രാൻഡുകൾ, വിവിധതരം പാനീയങ്ങൾ. പ്രധാന റോഡുകളിലും ബീച്ചുകളിലുമെല്ലാം ചെറിയ കുടിലുകളിൽ മദ്യവില്പനയുമുണ്ട്.