mammootty

കൊച്ചുകുട്ടികൾ മുതൽ മുത്തച്ഛന്മാർ വരെ ഇക്ക എന്നാണ് മെഗാസ്റ്റാർ മമ്മൂട്ടിയെ വിളിക്കാറ്. കുഞ്ഞ് ആരാധികയുടെയും മമ്മൂട്ടിയുടെയും ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. 'ഗാനഗന്ധർവൻ' എന്ന അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ ലോക്കേഷനിലാണ് സംഭവം.

താരത്തെക്കാണാൻ ഒരുപാടാളുകൾ കൂടി നിൽക്കുന്നത് വീഡിയോയിൽ കാണാം. അവരുടെ ഇടയിൽ നിന്ന് അമ്മയുടെ ഒക്കത്തിരുന്ന് കുട്ടി 'മമ്മൂക്ക,മമ്മൂക്ക,മമ്മൂക്ക ഇങ്ങട് വാ' എന്ന് വിളിക്കുകയാണ്. ഇത് കേട്ട മെഗാസ്റ്റാർ തിരിഞ്ഞുനിന്ന് ചിരിച്ചുകൊണ്ട് ആ കുഞ്ഞ് ആരാധികയ്ക്ക് ഫ്ലൈം ക്വിസ് കൊടുക്കുകയാണ്.

ഈ വീഡിയോ ചലച്ചിത്ര താരം രമേശ് പിഷാരടിയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. 'മമ്മൂക്ക മമ്മൂക്കാ.. ഇങ്ങോട്ടു വന്നേ....ഗാനഗന്ധർവൻ ഷൂട്ടിംഗ് തടസ്സപ്പെടുത്തിയ ആൾ ഇയാളാണ്.' എന്ന ക്യാപ്ഷനും രമേശ് പിഷാരടി വീഡിയോയ്ക്കൊപ്പം നൽകിയിട്ടുണ്ട്. വീഡിയോ സോഷ്യൽമീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ്.

വീഡിയോ കാണാം...