road-accident
road accident

തിരുവനന്തപുരം: പരസ്പര ബഹുമാനത്തോടെ റോഡിൽ വാഹനമോടിച്ചില്ലെങ്കിൽ അത് വൻ അപകടത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന് എത്ര തവണ മുന്നറിയിപ്പ് നൽകിയാലും ചിലർ പഠിക്കില്ല. നിരവധി അപകടങ്ങൾ കൺമുന്നിൽ നടന്നിട്ടുണ്ടെങ്കിലും ഒരു നേരത്തെ വാശിക്ക് വേണ്ടി പലപ്പോഴും സ്വന്തം ജീവനും ജീവിതവും ചിലരെങ്കിലും റോഡ‌ിൽ ഹോമിക്കാറുണ്ടെന്നതാണ് നേര്. ഇത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ലോറിയെ മറികടന്ന് എതിർദിശയിലൂടെ വരുന്ന പിക്കപ്പും കാറും കൂടി കൂട്ടിയിടിക്കുന്നതാണ് വീഡിയോയിലുള്ളത്.

ഓവർടേക്കിംഗ് അനുവദിക്കാത്ത റോഡിൽ ലോറിയെ മറികടന്നെത്തുന്ന പിക്കപ്പ് എതിർ ദിശയിലെത്തുന്ന കാറിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യത്തിലുള്ളത്.എന്നാൽ ഒഴിവാക്കാമായിരുന്ന അപകടമാണ് ഒരു നിമിഷത്തെ അശ്രദ്ധ മൂലമോ അല്ലെങ്കിൽ വാശികൊണ്ടോ കാറുകാരനുണ്ടായതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടമൊഴിവാക്കാനായി ഇടത് വശത്തേക്ക് മാറാന അവസരമുണ്ടായിട്ടും കാറുകാരൻ അത് ചെയ്‌തില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇത് മനപ്പൂർവമാണോ അതല്ല ശ്രദ്ധ തെറ്റിയത് മൂലമാണോ എന്ന് വ്യക്തമല്ല. ഒരുപക്ഷേ കാറുകാരൻ ഉറങ്ങിപ്പോയതാകാമെന്നും വിദഗ്‌ദ്ധർ പറയുന്നു. എന്തായാലും ഗതാഗത നിയമങ്ങൾ തെറ്റിച്ച് പാഞ്ഞുവരുന്ന വാഹനത്തിന് മുന്നിൽ ആളാവാൻ നോക്കിയാൽ ഇതാകും ഫലമെന്നതാണ് സത്യം.