പെൺകുട്ടികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരാണ് ഈ പദ്ധതി ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസം വിവാഹം എന്നിവ ഭംഗിയായി നടത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ട് പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് അക്കൗണ്ട് തുടങ്ങാവുന്നതെങ്കിലും ഇരട്ട പെൺകുട്ടികളാണെങ്കിൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഇളവ് ലഭിക്കും.
നികുതിയിളവാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷണം. പെൺമക്കളുടെ പേരിൽ രക്ഷിതാക്കൾക്കാണ് ഇത് തുടങ്ങാൻ പറ്റുക. 15 വർഷമാണ് നിക്ഷേപ കാലാവധി. പോസ്റ്റ് ഓഫീസ്, ബാങ്ക് എന്നിവടങ്ങളിൽ സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങാം. സുകന്യ സമൃദ്ധി അക്കൗണ്ടുകളെപ്പറ്റി ധനകാര്യ വിദഗ്ദൻ വി.കെ ആദർശ് പറയുന്നത് കേൾക്കൂ...