a132

ന്യൂഡൽഹി: അരുണാചൽ പ്രദേശിന് സമീപം തകർന്നുവീണ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ 32 വിമാനത്തിലെ, മൂന്ന് മലയാളികളുൾപ്പെടെ പതിമൂന്ന് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. വിമാനം തകർന്നുവീണ അരുണാചൽ പ്രദേശിലെ ലിപ്പോക്കിന് സമീപമുള്ള പ്രദേശത്ത് നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വിമാനത്തിന്റെ ബ്ലാക് ബോക്സും കണ്ടെടുത്തു.

ജൂൺ മൂന്നിനാണ് അസമിലെ ജോർഹട്ടിൽ നിന്ന് അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പോവുകയായിരുന്ന വ്യോമസേനയുടെ എ.എൻ 32 വിമാനം കാണാതായത്. എട്ട് ദിവസത്തെ തിരച്ചിലിനൊടുവിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ അരുണാചലിലെ ലിപോക്കിന് സമീപം പന്ത്രണ്ടായിരം അടി ഉയരമുള്ള പ്രദേശത്ത് കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരച്ചിലിനായി നിയോഗിച്ച പ്രത്യേകസംഘം നടത്തിയ തെരച്ചിലിലാണ് പതിമൂന്ന് യാത്രക്കാരുടെയും മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മരണം വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചു.

വ്യോമസേനയിൽ സ്ക്വാഡ്രൻ ലീഡറായ തൃശൂർ മുളങ്കുന്നത്തുകാവ് സ്വദേശി വിനോദ്, കൊല്ലം ആലഞ്ചേരി സ്വദേശി അനൂപ് കുമാർ, കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി ഷെറിൻ എന്നിവരാണ് മരിച്ച മലായളികൾ.ധീര പോരാളികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായി വ്യോമസേനഅറിയിച്ചു. .